സിറോ മലബാര്‍ സഭ കില്‍ക്കെന്നി കമ്മ്യൂണിറ്റിയുടെ നോമ്പുകാല ഏകദിന ധ്യാനം ഏപ്രില്‍ 13 ശനിയാഴ്ച രാവിലെ 9.30 മുതല്‍

കില്‍ക്കെന്നി: സിറോ മലബാര്‍ സഭ കില്‍ക്കെന്നി, അയര്‍ലാന്‍ഡ് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ നോമ്പുകാല ഏകദിന ധ്യാനം ഈ ശനിയാഴ്ച 13ന് രാവിലെ 9:30 ആരംഭിച്ച് വൈകുന്നേരം 5 മണിക്ക് സമാപിക്കും. ഓശാനയുടെ തിരുകര്‍മങ്ങളും, കുരുത്തോല വിതരണവും ഇതോടൊപ്പം നടത്തപ്പെന്നത്താണ്. ഈ വര്‍ഷത്തെ ധ്യാനത്തിന് വോയ്സ് ഓഫ് പീസ് മിനിസ്ട്രി നേതൃത്വം നല്‍കുന്നതാണ്.

കില്‍കെന്നിയിലെ,പാര്‍ണല്‍ സ്ട്രീറ്റിലെ, ജെയിംസ് ഗ്രീനിലുള്ള, പ്രസന്റേഷന്‍ പ്രൈമറി സ്‌കൂള്‍ ഓഡിറ്റോിയത്തില്‍ വെച്ചാണ് ധ്യാനം നടത്തുന്നത്. റവ. ഫാ. ഫ്രാന്‍സിസ്സേവ്യറും (സിലനച്ചന്‍), റവ. ഡോ. ജോര്‍ജ്ജ് അഗസ്റ്റിനും ധ്യാനത്തിന് നേതൃത്വം നല്‍കും. യുവാക്കള്‍ക്കും, കുട്ടികള്‍ക്കുമായി പ്രത്യേക ധ്യാനം സ്‌കൂളില്‍ തന്നെ വോയ്‌സ് ഓഫ് പീസ് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്നത്. കുമ്പസാരത്തിനും, കൗണ്‍സിലിങ്ങിനുമുള്ള പ്രതേക സൗകര്യം ഒരുക്കിയിട്ടുണ്ട്. ഫ്രീ കാര്‍ പര്‍ക്കിങ് സൗകര്യം ഉണ്ടായിരിക്കും, ധ്യാനശേഷം സ്‌നേഹവിരുന്ന് ഉണ്ടായിരിക്കുന്നതാണ്. ഈ ധ്യാനത്തിലേക്ക് എല്ലാ വിശ്വാസികളേയും സ്‌നേഹപൂര്‍വം സ്വാഗതം ചെയ്യുന്നതായി റവ. ഫാ. മാര്‍ട്ടിന്‍ പിജെ പാരോക്കാരന്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്.

ബാബു : 0863566279
ബെന്നി : 0863841492
ഡീലോണ്‍ : 0877424839
സോണി : 0894528752

Presentation Primary School
Parnell St, Jamesgreen, Kilkenny
(056) 776 5598
https://maps.app.goo.gl/Bnuu9

Share this news

Leave a Reply

%d bloggers like this: