കാറ്റും മഴയും വരുന്നു; പടിഞ്ഞാറന്‍ കൗണ്ടികളില്‍ 2 യെല്ലോ വാണിങ്ങുകള്‍ പ്രഖ്യാപിച്ചു.

കോര്‍ക്ക്: ഐറിഷ് കാലാവസ്ഥയില്‍ വീണ്ടും കാര്യമായ വ്യതിയാനം. ഞായറാഴ്ച വരെ പടിഞ്ഞാറന്‍ കൗണ്ടികള്‍ക്ക് യെല്ലോ വാണിങ് അറിയിപ്പ് നല്‍കി. ഇന്നും നാളെയും മഴയും കാറ്റും ശക്തമാകുമെന്ന സൂചനയാണ് മെറ്റ് എറാനില്‍ നിന്നും പുറത്തു വരുന്നത്. പടിഞ്ഞാറന്‍ തീരപ്രദേശങ്ങളില്‍ കാലാവസ്ഥ കൂടുതല്‍ പ്രക്ഷുബ്ധമായി അനുഭവപ്പെടും. ഇവിടെ 45 മില്ലീമീറ്റര്‍ വരെ മഴ പെയ്‌തേക്കും.

ഡോനിഗല്‍, ഗാല്‍വേ, മായോ, കെറി എന്നീ കൗണ്ടികളില്‍ കാറ്റ് മുന്നറിയിപ്പും ഗാല്‍വേ, മായോ, ക്ലയര്‍, കോര്‍ക്ക്, കെറി കൗണ്ടികളില്‍ യെല്ലോ റെയിന്‍ വാണിങ്ങും പ്രഖ്യാപിച്ചു. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വരെ കാറ്റടിക്കാന്‍ സാധ്യത ഉള്ളതിനാല്‍ മുന്നറിയിപ്പ് പ്രഖ്യാപിക്കപ്പെട്ട സ്ഥലങ്ങളില്‍ പ്രത്യേക സുരക്ഷാ നിര്‍ദേശങ്ങളും അതാത് കൗണ്ടി കൗണ്‍സിലുകള്‍ നല്‍കിയിട്ടുണ്ട്.

തീരപ്രദേശങ്ങളില്‍ കാറ്റും മഴയും ശക്തമാകുന്നതിനാല്‍ കടലില്‍ കുളിക്കാന്‍ ഇറങ്ങുന്നതും ബീച്ച് സന്ദര്‍ശനം ഒഴിവാക്കാനും തീരാ സംരക്ഷണ സേനയുടെ അറിയിപ്പ് ഉണ്ട്. ഇന്ന് ഉച്ചതിരിഞ്ഞ് പടിഞ്ഞാറന്‍ കാറ്റ് ആഞ്ഞടിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ആള്‍സ്റ്ററിലും, മണ്‍സ്റ്ററിലും അതിശക്തമായ മഴ പ്രതീക്ഷിക്കാം. ചില ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മഴയോടൊപ്പം ഇടിമിന്നലും ഉണ്ടായേക്കാമെന്ന് കാലാവസ്ഥാ കേന്ദ്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അയര്‍ലണ്ടിന്റെ കിഴക്കന്‍ ഭാഗങ്ങളില്‍ തത്കാലം മഴഭീഷണി ഇല്ലെന്നും മെറ്റ് ഏറാന്‍ അറിയിച്ചു. മഴ ശക്തമാകുന്ന മേഖലകളില്‍ വെള്ളപ്പൊക്ക സാധ്യത മുന്‍നിര്‍ത്തി ചില റോഡുകള്‍ അടച്ചിടാനുള്ള സാധ്യതയും ഉണ്ട്. മുന്നറിയിപ്പ് ബാധകമായ പ്രദേശങ്ങളിലൂടെ സഞ്ചരിക്കുന്ന മോട്ടോറിസ്റ്റുകള്‍ കൃത്യമായ കാലാവസ്ഥാ വാര്‍ത്തകള്‍ അറിഞ്ഞ് മാത്രം വാഹനം ഓടിക്കണമെന്ന് റോഡ് സുരക്ഷാ അതോറിറ്റി നിര്‍ദ്ദേശിക്കുന്നു.

ഡികെ

Share this news

Leave a Reply

%d bloggers like this: