യാത്രക്കാരെ എയര്‍പോര്‍ട്ടില്‍ നിന്നും കയറ്റാതെ വിമാനം ലക്ഷ്യസ്ഥാനത്തേക്ക് പറന്നു

ലണ്ടന്‍: ലണ്ടനില്‍ നിന്നും ലിസ്ബണിലേക്ക് പോയ ഈസിജെറ്റ് വിമാനമാണ് യാത്രക്കാരെ അഞ്ച് മണിക്കൂറോളം വിമാനത്താവളത്തില്‍ കുടുക്കിയത്. ശേഷം എട്ട് മണിക്കൂര്‍ വൈകിയാണ് യാത്രക്കാര്‍ ലക്ഷ്യസ്ഥാനത്ത് എത്തിയത്. ലിസ്ബണിലേക്കുള്ള വിമാനയാത്രക്കായി ലണ്ടനിലെ ഗാറ്റ്വിക്ക് വിമാനത്താവളത്തില്‍ ടിക്കറ്റ് പരിശോധനയും മറ്റും കഴിഞ്ഞ് കാത്തിരുന്ന യാത്രക്കാര്‍ക്കാണ് ഈ ദുരിതം നേരിട്ടത്.

ലിസ്ബണിലേക്കുള്ള വിമാനം പോര്‍ട്ടോവിലേക്ക് വഴിതിരിച്ച് വിട്ടതാണ് സംഭവങ്ങള്‍ക്ക് തുടക്കം. റണ്‍വേ അടച്ചിട്ടത് മൂലം പോര്‍ട്ടോവില്‍ യാത്രക്കാരെ ഇറക്കിയ വിമാനം ഇന്ധനം നിറയ്ക്കാനായി മാറ്റി. എന്നാല്‍ അഞ്ച് മണിക്കൂറിന് ശേഷമാണ് ഇന്ധനം നിറച്ച വിമാനം യാത്രക്കാരെ കയറ്റാതെ സ്ഥലം വിട്ടതായി അറിയിപ്പ് ഉണ്ടാവുകയായിരുന്നു. ഇതോടെ ലിസ്ബണിലേക്കുള്ള ബാക്കി യാത്ര ബസില്‍ ആക്കാന്‍ ഇവര്‍ നിര്‍ബന്ധിതരായി.

ശേഷം എട്ട് മണിക്കൂര്‍ വൈകിയാണ് യാത്രക്കാര്‍ ലക്ഷ്യസ്ഥാനത്ത് എത്തിയത്. വിമാനത്താവളത്തില്‍ കാത്തിരുന്ന് മണിക്കൂറുകള്‍ പിന്നിടുമ്പോഴാണ് വിമാനം യാത്രക്കാരെ കയറ്റാതെ പറന്നതായി അറിയിച്ചതെന്ന് യാത്രക്കാര്‍ കുറ്റപ്പെടുത്തുന്നു. പ്രഖ്യാപനം കേട്ട് യാത്രക്കാര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. പിന്നെ മറ്റ് വഴികളില്ലാതെ ലിസ്ബണിലേക്കുള്ള യാത്ര ബസിലാക്കി.

പോര്‍ട്ടോ വിമാനത്താവളത്തില്‍ യാത്രക്കാരെ കയറ്റാനുള്ള ഇടം ലഭിക്കാതെ വന്നതോടെയാണ് ഫ്ളൈറ്റ് ഇവരെ കയറ്റാതെ പറക്കാന്‍ ഇടയാക്കിയതെന്നാണ് ഈസിജെറ്റ് വിശദീകരണം. ഇത് തങ്ങളുടെ നിയന്ത്രണത്തിന് പുറത്തുള്ള കാര്യമാണെന്നും യാത്രക്കാര്‍ ക്ഷമിക്കണമെന്നും അവര്‍ ആവശ്യപ്പെട്ട് കൈയൊഴിയുകയായിരുന്നു.

Share this news

Leave a Reply

%d bloggers like this: