രാഹുല്‍ പിന്മാറി: മുതിര്‍ന്ന നേതാക്കളും; ഇടുക്കിയില്‍ ഡീന്‍ ഒറ്റപ്പെടുമോ?

ഇടുക്കി: രാഹുല്‍ ഗാന്ധിയുടെ കേരളത്തിലെ തെരെഞ്ഞെടുപ്പ് പരിപാടിയില്‍ ഇടുക്കിക്ക് അവഗണന. ഇടുക്കിയില്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയായ ഡീന്‍ കുര്യാക്കോസിന്റെ വിജയ സാധ്യത മങ്ങുന്ന തരത്തിലുള്ള ഇടപെടലുകളാണ് സ്വന്തം പാര്‍ട്ടിയില്‍ നിന്നും നേരിട്ടുകൊണ്ടിരിക്കുന്നത്. പ്രധാന ജില്ലകളില്‍ സന്ദര്‍ശനം നടത്തുന്ന രാഹുല്‍ ഗാന്ധി ഇടുക്കിയെ ഈ പട്ടികയില്‍ നിന്നും ഒഴിവാക്കിയതാണ് ഇവിടുത്തെ കോണ്‍ഗ്രസ്സ് നേതൃത്വത്തെ വെട്ടിലാക്കിയത്.

രാഹുല്‍ ഇടുക്കിയില്‍ വരുമെന്ന് പ്രഖ്യാപനം ഉണ്ടായെങ്കിലും അവസാന നിമിഷം തീരുമാനങ്ങളില്‍ നിന്ന് രാഹുല്‍ തന്നെ പിന്മാറിയെന്നാണ് വാര്‍ത്തകള്‍. തെന്റെ മുന്‍കാല സന്ദര്‍ശനത്തിലെ പരിഭാഷകനായിരുന്ന ജോയ്സിനെതിരെ ഇടുക്കിയില്‍ എത്തിയില്ല എന്നതാണ് ഇപ്പോള്‍ സംസാരവിഷയം. മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാക്കള്‍ തുടക്കത്തില്‍ ഇടുക്കി മണ്ഡലത്തില്‍ കാണിച്ച ആവേശം കെട്ടടങ്ങുന്ന കാഴ്ചയാണ് തുടര്‍ ദിവസങ്ങളില്‍ കാണാന്‍ കഴിഞ്ഞത്.

സ്ഥാനാര്‍ഥി പ്രഖ്യാപന വേളകളില്‍ പി.ജെ ജോസഫ് ഇടുക്കി പ്രചാരണത്തിന് പ്രത്യേക താത്പര്യം കാണിച്ചിരുന്നെങ്കിലും ഇപ്പോള്‍ ഡീന്‍ കുര്യാക്കോസിന്റെ തെരെഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സജീവമാകാത്തതും ഡീനിന്റെ വിജയ സാധ്യതക്ക് മങ്ങലേല്‍പ്പിക്കുന്ന ഘടകമാണ്. കേരളത്തില്‍ രാഹുല്‍ തരംഗം ശക്തമായി മുന്നേറുമ്പോള്‍ ഇടുക്കിയില്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിക്ക് സ്വന്തം പാര്‍ട്ടിക്കുള്ളില്‍ നിന്ന് പോലും പിന്തുണ ലഭിക്കാത്ത സാഹചര്യമാണ് ഇടുക്കിയിലെ രാഷ്ട്രീയ അന്തരീക്ഷത്തില്‍ കാണാന്‍ കഴിയുന്നത്.

ഡികെ

Share this news

Leave a Reply

%d bloggers like this: