സൂസി : സ്റ്റുഡന്റ് ഗ്രാന്‍ഡിനു അപേക്ഷിക്കാന്‍ സമയമായി ; യു.കെ യില്‍ കോഴ്‌സിന് ചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്കും അപേക്ഷ സമര്‍പ്പണത്തിന് ബ്രെക്‌സിറ്റ് തടസ്സമാവില്ല

ഡബ്ലിന്‍ : 2019 – 2020 അക്കാദമിക് വര്‍ഷത്തേക്കുള്ള സ്റ്റുഡന്റ് ഗ്രാന്‍ഡ് അപേക്ഷ സമര്‍പ്പണത്തിന് സമയമായി. തേര്‍ഡ് ലെവല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാമ്പത്തിക പിന്തുണ ഉറപ്പാക്കുന്ന സ്റ്റുഡന്റ് യൂണിവേഴ്‌സല്‍ സപ്പോര്‍ട്ട് അയര്‍ലന്‍ഡ് അഥവാ സൂസി എന്നറിയപ്പെടുന്ന സ്റ്റുഡന്റ് ഗ്രാന്റിന് ഏപ്രില്‍ 25 മുതല്‍ ജൂലൈ11 വരെ ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കാം.

യൂറോപ്പ്യന്‍ യൂണിയനില്‍ നിന്നുള്ളവര്‍, യു.കെ വിദ്യാര്‍ഥികള്‍ , യു.കെയില്‍ പഠനം നടത്താന്‍ ആഗ്രഹിക്കുന്ന ഐറിഷുകാര്‍ എന്നിവര്‍ക്കും അപേക്ഷ സമര്‍പ്പിക്കാം. യു.കെ യില്‍ ഈ വര്‍ഷം പഠിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഗ്രാന്‍ഡ് ലഭിക്കുന്നതിന് ബ്രെക്‌സിറ്റ് ഒരു തടസമാകില്ല. പോസ്റ്റ് ഗ്രാജുവേറ്റ് വിദ്യാര്‍ത്ഥികള്‍ അവര്‍ക്കുള്ള ഗ്രാന്റിന് പ്രത്യേക അപേക്ഷ നല്‍കണം.

അപേക്ഷ നല്‍കാന്‍ ലീവിങ് സര്‍ട്ടിഫിക്കറ്റ് റിസള്‍ട്ട് ആവശ്യമില്ല, ഏതു കോഴ്‌സിന് പഠിക്കാന്‍ ആഗ്രഹിക്കുന്നു എന്ന് മാത്രം അപേക്ഷയില്‍ രേഖപ്പെടുത്തിയാല്‍ മതിയാകും. ഈ വര്‍ഷം ഒരു ലക്ഷത്തോളം അപേക്ഷകള്‍ ലഭിക്കുമെന്നാണ് പ്രതീഷിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ 0761 08 7874 എന്ന ടെലിഫോണ്‍ നമ്പറിലോ, support @ susi.ie എന്ന സപ്പോര്‍ട്ട് ഡെസ്‌കിലേക്ക് ഇമെയില്‍ ചെയ്യുകയോ, www. susi.ie എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യാം.

ഡികെ

Share this news

Leave a Reply

%d bloggers like this: