ഈസ്റ്റര്‍ദിനസ്‌ഫോടനം: നടപടികള്‍ ശക്തമാക്കി ശ്രീലങ്കന്‍ ഭരണകൂടം; നിയമനിര്‍മ്മാണം ഉടനുണ്ടാകും…

കൊളംബോ: ശ്രീലങ്കയിലെ ഈസ്റ്റര്‍ദിന സ്ഫോടന പരമ്പരയുടെ പശ്ചാത്തലത്തില്‍ നടപടികള്‍ ശക്തമാക്കി ഭരണകൂടം. വെള്ളിയാഴ്ചകളില്‍ മസ്ജിദുകളില്‍ നടത്തുന്ന മതപ്രഭാഷണത്തിന്റെ ഓഡിയോ റിക്കോര്‍ഡുകള്‍ സര്‍ക്കാരിന് സമര്‍പ്പിക്കണമെന്ന് ട്രസ്റ്റിമാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. മുസ്ലിം മതകാര്യ മന്ത്രി എംഎച്ച്എ ഹലിമാണ് ഇക്കാര്യം അറിയിച്ചത്. വിദ്വേഷവും തീവ്രവാദവും പ്രചരിപ്പിക്കാന്‍ ആരേയും അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

കത്തന്‍കുടി ബീച്ചില്‍ നിന്ന് ഇന്നലെ സ്ഫോടകവസ്തു ശേഖരം പിടിച്ചതായി പോലീസ് അറിയിച്ചു. സുരക്ഷാ നടപടികളുടെ ഭാഗമായി പോലീസും സൈന്യവും സംയുക്തമായി രാജ്യവ്യാപകമായി തെരച്ചില്‍ നടത്തുന്നുണ്ട്. ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഭീകരവാദത്തിനെതിരെ നിയമ നിര്‍മാണത്തിനു രാജ്യം ഒരുങ്ങുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. ഭീകരവാദത്തിനെതിരെ ലോകരാജ്യങ്ങള്‍ ഒന്നിക്കണമെന്ന് പറഞ്ഞ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ, ഭീകരവാദത്തിനെതിരെ നിയമനിര്‍മാണം നടത്തുമെന്ന് വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: