എവറെസ്റ്റിന്റെ നെറുകയില്‍ എത്തിയ ട്രിനിറ്റി കോളേജ് പ്രൊഫസര്‍ അപ്രത്യക്ഷനായി

ഡബ്ലിന്‍ : ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി മൗണ്ട് എവറെസ്റ്റ് ന്റെ നെറുകയില്‍ കാലുകുത്തിയ ട്രിനിറ്റി കോളേജ് പ്രൊഫസര്‍ സീമസ് ലൗലെസ്സിനെ കാണാതായി. കൊടുമുടിയില്‍ എത്തി പിറ്റേ ദിവസം ഇദ്ദേഹത്തെ കാണാതാവുകയായിരുന്നു. ഷെര്‍പ്പകള്‍ ഇദ്ദേഹത്തിനായി തിരച്ചില്‍ നടത്തുകയാണ്. ഡബ്ലിന്‍ ട്രിനിറ്റി കോളേജിലെ സ്‌കൂള്‍ ഓഫ് കമ്പ്യൂട്ടര്‍ സയന്‍സ് അസിസ്റ്റന്റ് പ്രൊഫസറാണ് ലൗലെസ്സ്.

‘അയര്‍ലന്‍ഡ് ഓണ്‍ എവറെസ്റ്റ് ‘ എന്ന പര്‍വ്വതാരോഹണ ഗ്രൂപ്പിലെ അംഗമാണ് ലൗലെസ്സ് . 8 അംഗ പര്‍വ്വതാരോഹണ ഗ്രൂപ്പില്‍ ഉള്‍പ്പെട്ട ലൗലെസ്സ് തിരിച്ചിറങ്ങുന്നതിനിടെ തെന്നി വീണതായി പറയപെടുന്നുണ്ട്. ഇതിനു ശേഷമാണു ഇദ്ദേഹത്തെ കാണാതായത്. ലൗലെസ്സിനെ കാണാതായതോടെ ഇദ്ദേഹം ക്യാമ്പ് 4 ഇല്‍ ഉണ്ടാകുമെന്നാണ് പ്രതിഷിച്ചിരുന്നത്. എന്നാല്‍ അവിടെ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ഷേര്‍പ്പകള്‍ തിരച്ചില്‍ നടത്തി വരികയാണ്.

വിക്ലോ സ്വാദേശിയാണ് ലൗലെസ്സ്. പര്‍വ്വതാരോഹകര്‍ക്ക് ചതിക്കുഴികള്‍ സമ്മാനിക്കുന്ന ഹിമാനിയില്‍ പെട്ടതാണോ എന്നും സംശയിക്കപ്പെടുന്നുണ്ട്. ലൗലെസ്സ് എവെര്‍സ്റ്റില്‍ എത്തിയതിന്റെ ഫോട്ടോ ട്രിനിറ്റി കോളേജിനെ ആവേശത്തില്‍ ആഴ്ത്തിയിരുന്നു. ലൗലെസ്സ് സുരക്ഷിതനായി തിരിച്ചുവരും എന്ന് തന്നെയാണ് വിദ്യാര്‍ത്ഥികളുടെയും, സഹപ്രവര്‍ത്തകരുടെയും, കുടുംബത്തിന്റെയും പ്രതീക്ഷ.

ഡികെ

Share this news

Leave a Reply

%d bloggers like this: