ഗൂഗിള്‍ പേ ആപ്പ് വഴി പണം നഷ്ടപെട്ടതായി പരാതി

ബംഗളൂരു : ബംഗളൂരുവില്‍ സോഫ്റ്റ്വെയര്‍ എന്‍ജിനീയറായ യുവാവിന് ഗൂഗിള്‍ പേ ആപ്പ് വഴി പണം നഷ്ടപ്പെട്ടതായി പരാതി. 30,000 രൂപ നഷ്ടപെട്ടതായാണ് പരാതിയില്‍ പറയുന്നത്. ബംഗളൂരു സിറ്റി സൈബര്‍സെല്ലില്‍ ഇയാള്‍ പരാതി സമര്‍പ്പിച്ചിരിക്കുകയാണ്.

തന്റെ മുന്‍കാല സുഹൃത്ത് എന്ന വ്യാജേന ഒരാള്‍ വിളിച്ചു .വിളിച്ചയാള്‍ ഗൂഗിള്‍ ആപ്പ് ഉപയോഗിക്കാന്‍ തുടങ്ങിയിട്ട് കുറച്ച് ദിവസം മാത്രമേ ആയിട്ടുള്ളു എന്നും അതിന്റെ ഭാഗമായി പരാതിക്കാരന്റെ അകൗണ്ടിലേക്ക് 30,000 രൂപ നിക്ഷേപിച്ചതായും അറിയിച്ചു. പരാതിക്കാരന് ഇതനുസരിച്ചു പണം അക്കൗണ്ടില്‍ വന്നതായുള്ള ബാങ്കിന്റെ സന്ദേശവും ലഭിച്ചു. തുടര്‍ന്ന് ഫോണില്‍ വിളിച്ചയാള്‍ ഈ പണം ട്രാന്‍സ്ഫര്‍ ചെയ്തു കൊടുക്കാനും ആവശ്യപ്പെട്ടു.

സുഹൃത് ആയതിനാല്‍ യാതൊരു സംശയവും തോന്നിയിരുന്നില്ലെന്ന് പരാതിക്കാരന്‍ പറയുന്നു. പണം ട്രാന്‍സെര്‍ ചെയ്ത ശേഷമാണു പരാതിക്കാരന് ചതി പറ്റിയതായി മനസിലായത്. സുഹൃത്ത് എന്ന് പറഞ്ഞു വിളിച്ചയാള്‍ പരാതിക്കാരന്റെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ചിരുന്നില്ല. സുഹൃത്ത് എന്ന് വിളിച്ചയാള്‍ അജ്ഞാതന്‍ ആണെന്നും പിന്നീട് മനസിലാക്കി. എത്രയും വിവരങ്ങള്‍ നല്‍കിയാണ് പരാതി സമര്‍പ്പിച്ചിരിക്കുന്നത്. ബാംഗളൂര്‍ സൈബര്‍ പോലീസ് സംഭവവുമായി ബന്ധപ്പെട്ട് ഗൂഗിള്‍ ഇന്ത്യയുടെ നിയമവിഭാഗം മേധാവിക്ക് നോട്ടീസ് അയച്ചു.

ഡികെ

Share this news

Leave a Reply

%d bloggers like this: