എക്‌സിറ്റ് പോള്‍ നോട് അനുബന്ധിച് നടത്തിയ സര്‍വേയില്‍ യുണൈറ്റഡ് അയര്‍ലന്‍ഡിന് 77 ശതമാനം ആളുകളുടെ പിന്തുണ

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ തെരഞ്ഞെടുപ്പുമായി ബന്ധപെട്ടു നടത്തിയ എക്‌സിറ്റ് പോളിനൊപ്പം നടത്തിയ മറ്റൊരു സര്‍വേയില്‍ അയര്‍ലന്‍ഡുകളുടെ ലയനം ആഗ്രഹിക്കുന്നവര്‍ 77 ശതമാനമെന്നു റിപ്പോര്‍ട്ട്. ആര്‍.ടി.ഇ നടത്തിയ സര്‍വേയിലാണ് യുണൈറ്റഡ് അയര്‍ലണ്ടിനെ പിന്‍താങ്ങുന്നവരുടെ എണ്ണം വര്‍ദ്ധിച്ചത്.

യുണൈറ്റഡ് അയര്‍ലന്‍ഡുമായി ബന്ധപെട്ടു ഒരു ഹിതപരിശോധന നടന്നാല്‍ ഇതിനു അയര്‍ലണ്ടില്‍ നിന്നും ഭൂരിഭാഗം ജനങ്ങളും അനുകൂലിക്കുമെന്നാണ് പുതിയ സര്‍വ്വേ ഫലങ്ങള്‍ നല്‍കുന്ന സൂചന.

ബ്രെക്‌സിറ്റ് ഉണ്ടാക്കിയ അനിശ്ചിതത്വം വടക്കുകാര്‍ക്കിടയിലും യുണൈറ്റഡ് അയര്‍ലന്‍ഡ് എന്ന വികാരം ശക്തമാക്കുന്നതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു.
ഇതിനെ ശരിവെയ്ക്കുന്ന ഫലങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. അയര്‍ലണ്ടില്‍ ഫിയാന ഫൊളും, സിന്‍ ഫിനും ഇതിനെ പിന്‍താങ്ങുന്നുണ്ട് .

ഡികെ

Share this news

Leave a Reply

%d bloggers like this: