കേരളാഹൗസ് ഫുട്ബോള്‍ ടൂര്‍ണമെന്റ് വിജയകരമായി സമാപിച്ചു.

ഡബ്ലിന്‍: കേരളാ ഹൗസ് കാര്‍ണിവലിനു മുന്നോടിയായി നടത്തപെടുന്ന കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഫുട്ബോള്‍ ടൂര്‍ണമെന്റ് വിജയകരമായി സമാപിച്ചു. സബ് ജൂനിയര്‍ വിഭാഗത്തില്‍ ബ്ലാക്റോക്ക് എഫ്.സി വിജയികളായും ലൂക്കന്‍ ബ്ലാസ്റ്റേഴ്സ് രണ്ടാം സ്ഥാനത്തുമെത്തി. ജൂനിയര്‍ വിഭാഗത്തില്‍ സ്‌വേഡ്‌സ് ബ്ലാസ്റ്റേഴ്സ് ഒന്നാം സ്ഥാനവും ലൂക്കന്‍ ബ്ലാസ്റ്റേഴ്സ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

സീനിയര്‍ വിഭാഗത്തില്‍ ഡബ്ലിന്‍ പ്രെഡറ്റോര്‍സ് വിജയികളായും താല റോവേഴ്‌സ് റണ്ണര്‍അപ്പ് ആയും ലൂക്കന്‍ ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സൂപര്‍ സീനിയര്‍ വിഭാഗത്തില്‍ ലൂക്കന്‍ ബ്ലാസ്റ്റേഴ്സ് ഒന്നാം സ്ഥാനത്തും ലൂക്കന്‍ യുണൈറ്റഡ് രണ്ടാം സ്ഥാനത്തും സ്‌വേഡ്‌സ് ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. അഡള്‍ട്ട്‌സ് വിഭാഗത്തില്‍ ഐറിഷ് ബ്ലാസ്റ്റേഴ്സ് സ്‌വേഡ്‌സ് ഒന്നാം സ്ഥാനവും റിപ്പബ്ലിക്ക് ഓഫ് കോര്‍ക്ക് എഫ് സി രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

ബെസ്റ്റ് പ്ലെയര്‍ ആയി കോര്‍ക്ക് എഫ് സി യുടെ അഖില്‍ ജേക്കബ് തിരഞ്ഞെടുക്കപ്പെട്ടു. ക്യാപ്റ്റന്‍ തോബിയാസ് നയിച്ച ലൂക്കന്‍ അത്ലറ്റിക് ക്ലബ് ആണ് ഫെയര്‍ പ്ലേ ടീം ഓഫ് ദി ടൂര്‍ണമെന്റ്.

Share this news

Leave a Reply

%d bloggers like this: