ഫേസ്ബുക്കില്‍ വര്‍ഗീയ പരാമര്‍ശം: അസമില്‍ ബിജെപി ഐടി സെല്‍ അംഗം അറസ്റ്റില്‍

ഫേസ്ബുക്കിലെ വര്‍ഗീയ പരാമര്‍ശത്തെ തുടര്‍ന്ന് അസമില്‍ ബിജെപി ഐടി സെല്‍ അംഗം അറസ്റ്റില്‍. മറ്റ് രണ്ട് ബിജെപി പ്രവര്‍ത്തകരേയും ചോദ്യം ചെയ്യാനായി പൊലീസ് വിളിപ്പിച്ചിട്ടുണ്ട്. ബിജെപി പ്രാദേശിക ഐടി സെല്‍ അംഗം നിതു ബോറയെയാണ് അറസ്റ്റ് ചെയ്തത്. ഒരു പ്രത്യേക സമുദായത്തിനെതിരെ നടത്തിയ പരാമര്‍ശങ്ങളിലാണ് അറസ്റ്റ് എന്ന് മൊറിഗാവ് സൂപ്രണ്ട് അറിയിച്ചു.

ഉദല്‍ഗുരി ജില്ലയില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച ഒരു ബിജെപി പ്രവര്‍ത്തകനെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചിട്ടുണ്ട് എന്നും പൊലീസ് പറയുന്നു. ആദിവാസി സ്ത്രീയെ മറ്റൊരു സമുദായത്തില്‍ പെട്ടയാള്‍ ബലാത്സംഗം ചെയ്തു എന്ന വ്യാജ വാര്‍ത്തയാണ് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുന്നത്. അപ്പര്‍ അസമിലെ ടിന്‍സുകിയയില്‍ ഒരു ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റിലായി.

അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോബാളിനേയും ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബിനേയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനേയും അധിക്ഷേപിച്ചു എന്ന ആരോപണവുമുണ്ട്. അനുപം പോള്‍ എന്ന ബിജെപി അനുഭാവിയാണ് ത്രിപുരയില്‍ അറസ്റ്റിലായത്.

Share this news

Leave a Reply

%d bloggers like this: