അയര്‍ലണ്ടില്‍ അടുത്ത ആഴ്ച താപനില 24 ഡിഗ്രി കടക്കുമെന്ന് മെറ്റ് ഏറാന്‍

ഡബ്ലിന്‍ : അടുത്ത ആഴ്ച മുതല്‍ ഐറിഷ് താപനില വര്‍ദ്ധിക്കുമെന്ന് മെറ്റ് ഏറാന്‍ കേന്ദ്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടൊപ്പം ചിലയിടങ്ങളില്‍ ശക്തമായ മഴയും, കാറ്റും പ്രതീക്ഷിക്കാം. വാരാന്ത്യത്തോടെ മഴ മാറി വരണ്ട കാലാവസ്ഥ തുടരും. വരും ആഴ്ചകളില്‍ 15 മുതല്‍ 25 വരെ വിവിധ ദിവസങ്ങളില്‍ ചൂട് അനുഭവപ്പെടും.

താപനിലയില്‍ വര്‍ദ്ധനവ് ഉണ്ടാകുമെങ്കിലും ഇതോടൊപ്പം മഴയുടെ സാന്നിധ്യം തുര്‍ന്നുള്ള ദിവസങ്ങളില്‍ ചൂടിന്റെ കാഠിന്യം കുറച്ചേക്കും. രാജ്യത്ത് ഇടിമിന്നലോടു കൂടി മഴ പെയ്യാനും സാധ്യയുണ്ടെന്നു കാലാവസ്ഥ കേന്ദ്രങ്ങള്‍ റിപ്പോര്‍ട്ട് ചെയുന്നു.

ഡികെ

Share this news

Leave a Reply

%d bloggers like this: