നടി ശ്രീദേവിയുടെ മരണം അപകടമരണമല്ലെന്ന് ഫോറന്‍സിക് സര്‍ജന്‍ വെളിപ്പെടുത്തിയെന്ന് ഋഷി രാജ് സിങ്

തിരുവനന്തപുരം : ബോളിവുഡ് നടി ശ്രീദേവിയുടെ മരണത്തെക്കുറിച്ചു ഫോറന്‍സിക് സര്‍ജന്‍ തന്നോട് പറഞ്ഞ കാര്യങ്ങള്‍ വെളിപ്പെടുത്തി ജയില്‍ ഡി.ജി.പി ഋഷിരാജ് സിങ്. കേരളകൗമുദി പാത്രത്തില്‍ ഉമാദത്തോനോടൊപ്പമുള്ള അനുഭവങ്ങള്‍ പങ്കുവെക്കുന്ന ലേഖനത്തിലാണ് ഈ വെളിപ്പെടുത്തലുകള്‍ പ്രസിദ്ധീകരിച്ചുവന്നത്. ശ്രീദേവിയുടേത് അപകടമരണമല്ല മറിച്ച് കൊലപാതകമാകാന്‍ സാധ്യതയുള്ളതായി ഉമാദത്തന്‍ ഋഷിരാജ് സിങിനോട് പറയുകയായിരുന്നു. നിരവധി കേസുകളില്‍ വഴിത്തിരിവുണ്ടാക്കിയ ഈ ഫോറന്‍സിക് സര്‍ജനുമായി ഒരുമിച്ചു പ്രവര്‍ത്തിച്ചതിന്റെ അനുഭവങ്ങള്‍ പങ്കുവെയ്ക്കുകയായിരുന്നു ഋഷി രാജ് സിങ്

ശ്രീദേവിയുടെ മരണത്തെക്കുറിച്ചു ചോദിച്ചപ്പോഴായിരുന്നു ഫോറന്‍സിക് സര്‍ജന്റെ ഈ മറുപടി. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 24 നായിരുന്നു ശ്രീദേവി മരിച്ചത്. ഹൃദയാഘാതമാണ് മരണത്തിനു കാരണമെന്ന് ആദ്യം വാര്‍ത്ത പുറത്ത് വന്നെങ്കിലും, മദ്യലഹരിയില്‍ ബാത്ത് ടബ്ബില്‍ മുങ്ങിമരിച്ചു എന്നായിരുന്നു പിന്നീട് വന്ന വാര്‍ത്ത .അബോധാവസ്ഥയില്‍ ശ്വാസകോശത്തില്‍ വെള്ളം കയറിയാണ് മരണം സംഭവിച്ചതെന്ന് ദുബായ് പോലീസ് വ്യക്തമാക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഒരാള്‍ എത്ര മദ്യപിച്ചാലും ഒരടി വെള്ളത്തില്‍ മുങ്ങിമരിക്കാനുള്ള സാധ്യത ഇല്ലെന്ന് തന്നോട് ഉമാദത്തന്‍ പറഞ്ഞതായാണ് ഋഷിരാജ് സിങിന്റെ വെളിപ്പെടുത്തല്‍. ആരെങ്കിലും കാലുയര്‍ത്തിപ്പിടിച്ച് തല വെള്ളത്തില്‍ മുക്കിപ്പിടിച്ചാല്‍ മാത്രമാണ് മുങ്ങി മരിക്കാനുള്ള സാധ്യത എന്നും ഫോറന്‍സിക് വിദഗ്ധന്‍ പറഞ്ഞതായി ഡി.ജി.പി പറയുന്നു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംശയാസ്പദമായി ഒന്നും കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ദുബായ് പോലീസ് കേസ് അവസാനിപ്പിക്കുകയായിരുന്നു. ഋഷിരാജ് സിങിന് മുന്‍പില്‍ സംശയം പ്രകടിപ്പിച്ച ഈ ഈ ഫോറന്‍സിക് വിദഗ്ധന്‍ മുന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയരക്ടര്‍ ആയിരുന്നു. ഇദ്ദേഹം കഴിഞ്ഞ മൂന്നാം തിയ്യതി അന്തരിച്ചു.

Share this news

Leave a Reply

%d bloggers like this: