എയര്‍ബാഗില്‍ തകരാറുകള്‍ കണ്ടെത്തി ; വിവിധ സുബറോ കാറുകള്‍ തിരിച്ചുവിളിക്കുന്നു

ഡബ്ലിന്‍ : സുബറോ അയര്‍ലണ്ട് വിവിധ കാര്‍ മോഡലുകള്‍ തിരിച്ചുവിളിക്കുന്നു. എയര്‍ ബാഗില്‍ ചില തകരാറുകള്‍ കണ്ടെത്തിയതിനാല്‍ ആണിത്. 2017 മുതല്‍ 2019 വരെ പുറത്തിറങ്ങിയ ബജ, ലെഗസി, ഔട്ബാക്ക് മോഡലുകളാണ് തിരിച്ചുവിളിച്ചത്. എയര്‍ ബാഗുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ വന്നിരുന്നു. പാസഞ്ചര്‍ എയര്‍ബാഗിലെ ചില തകരാറുകള്‍ കാരണം യാത്രക്കാര്‍ക്ക് മുറിവേല്‍ക്കുന്ന സംഭവങ്ങള്‍ റിപ്പോര്‍ട് ചെയ്യപ്പെട്ടിരുന്നു.

അയര്‍ലണ്ടില്‍ മൊത്തം 739 വാഹനങ്ങള്‍ക്ക് ഇത് ബാധകമാകും. റീകോള്‍ നോട്ടീസ് പ്രകാരം സുബാറോ അംഗീകൃത ഗാരേജില്‍ നിന്നും സൗജന്യമായി സര്‍വീസ് ചെയ്തു നല്‍കുമെന്നും കമ്പനി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് സുബറോ അയര്‍ലണ്ടിന്റെ 01 403 3969 എന്ന നമ്പറിലോ info@സുബാറു.ie എന്ന ഇമെയിലിലോ ബന്ധപ്പെടാം.

Share this news

Leave a Reply

%d bloggers like this: