ഐ.ഓ.സി-ഓ.ഐ.സി.സി അയര്‍ലന്‍ഡ് ഭവന പദ്ധതി താക്കോല്‍ദാനം രമേശ് ചെന്നിത്തല നിര്‍വഹിച്ചു.

ഡബ്ലിന്‍: കേരളപ്രദേശ് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ 1000 വീട് പദ്ധതിയിലും പറവൂരിന്റെ പുനര്‍ജനിയിലും പെടുത്തി ഐ.ഓ.സി-ഓ.ഐ.സി.സി അയര്‍ലന്‍ഡ് പറവൂരില്‍ നിര്‍മ്മിച്ച ഭവനത്തിന്റെ താക്കോല്‍ ദാനം ആദരണീയനായ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിര്‍വ്വഹിച്ചതായി ഓ.ഐ.സി.സി ജനറല്‍ സെക്രട്ടറി സാന്‍ജോ മുളവരിക്കല്‍, വൈസ് പ്രസിഡന്റ് പി.എം ജോര്‍ജ്കുട്ടി, റോണി കുരിശിങ്കല്‍പറമ്പില്‍, പ്രശാന്ത് മാത്യു, ഫ്രാന്‍സിസ് ജേക്കബ്, ബാബു ജോസഫ്, ജിന്‍സണ്‍ ജെയിംസ്, വിന്‍സന്റ് ഡണ്‍ലേരി, സുബിന്‍ ജേക്കബ് തുടങ്ങിയവര്‍ അറിയിച്ചു. ചടങ്ങില്‍ പറവൂര്‍ എം.എല്‍.എ വി.ഡി സതീശന്‍ അധ്യക്ഷത വഹിച്ചു. ഓ.ഐ.സി.സി-ഐ.ഓ.സി പ്രസിഡന്റ് എം.എം ലിങ്ക് വിന്‍സ്റ്റാര്‍ സ്വാഗതമറിയിച്ചു. മുന്‍ എം.പി. കെ.പി ധനപാലന്‍ ആശംസ അര്‍പ്പിച്ചു. പറവൂര്‍ മച്ചാന്തുരുത്തിലെ സീമ ശ്രീദേവിക്കാണ് ഭവനം പണിത് നല്‍കിയത്.

Share this news

Leave a Reply

%d bloggers like this: