ഐറിഷ് പൗരത്വ അപേക്ഷകര്‍ക്ക് രാജ്യത്ത് നിന്ന് വിട്ടുനില്‍ക്കാനുള്ള പുതിയ നിയമം പരിഗണനയില്‍

പൗരത്വ അപേക്ഷകരെ ഒരു നിശ്ചിത സമയത്തേക്ക് രാജ്യം വിടാന്‍ അനുവദിക്കുന്ന പുതിയ നിയമം വരുന്നു. ഐറിഷ് പൗരത്വത്തിനായി അപേക്ഷ സമര്‍പ്പിച്ച ശേഷം അപേക്ഷകര്‍ക്ക് ഒരു നിശ്ചിത സമയത്തേക്ക് രാജ്യത്ത് നിന്ന് വിട്ടു പോകാനുള്ള അവകാശം നല്‍കുന്ന പുതിയ നിയമം കൊണ്ടുവരുമെന്ന് നിയമ മന്ത്രി ചാര്‍ലി ഫ്‌ലാനഗന്‍ വ്യക്തമാക്കി.

വിവാഹത്തിനും മറ്റുമായി നാട്ടിലേക്ക് പോകുന്നവര്‍ക്കും, തൊഴില്‍ സംബന്ധമായ ആവശ്യങ്ങള്‍ക്കായി പോകുന്നവര്‍ക്കും ഏറെ സഹായകമാകുന്ന രീതിയിലാണ് പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നത്. ആറ് ആഴ്ചവരെ ഇത്തരത്തില്‍ രാജ്യത്തുനിന്ന് വിട്ടുനില്‍ക്കാനുള്ള അനുവാദം നല്‍കാനാണ് ആലോചനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷവുമായി കുടിയാലോചിച്ച ശേഷമാകും പുതിയ നിയമ നിര്‍മ്മാണത്തില്‍ അന്തിമ തീരുമാനം ഉണ്ടാകുക.

ഐറിഷ് പൗരത്വത്തിനായി അപേക്ഷ സമര്‍പ്പിച്ച ശേഷം അപേക്ഷകര്‍ അവസാന ഒരു വര്‍ഷക്കാലം അയര്‍ലണ്ട് വിട്ടുപോകരുതെന്ന നിലവിലെ നിയമത്തെ എടുത്തുമാറ്റുന്നതായിരിക്കും. ആറ് ആഴ്ചക്കാലത്തേക്ക് അപേക്ഷകര്‍ക്ക് അവധിക്കോ മറ്റ് ആവശ്യങ്ങള്‍ക്കായോ അയര്‍ലണ്ടുവിട്ട് പുറത്തു പോവാന്‍ സാധിക്കും. എന്നാല്‍ അസാധാരണമായ സാഹചര്യങ്ങളില്‍ പോലും ഈ കാലാവധിയില്‍ കൂടുതല്‍ രാജ്യം വിട്ടുപോകാന്‍ നിയമം അനുവദിക്കില്ല എന്നാണറിയുന്നത്. എന്നിരുന്നാലും ആറ് ആഴ്ചത്തേക്ക് പുറത്തു പോകാന്‍ സാധിക്കുമെന്നത് തന്നെ അപേക്ഷകര്‍ക്ക് വലിയ ഒരു ആശ്വാസമാകും.

Share this news

Leave a Reply

%d bloggers like this: