ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ ഉദ്ഘാടനവും ഓണാഘോഷവും ജോണ്‍ ബ്രേഡീ TD നിര്‍വഹിച്ചു

ഓഗസ്റ്റ് മാസം 31 ആം തിയതി brry യിലെ wolfe tone കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് ഓണാഘോഷവും സംഘടനയുടെ ഉദ്ഘടനവും നടത്തപ്പെട്ടു . രാവിലെ 11 . 30 നു സംഘടന പ്രസിഡന്റ് ശ്രീമാന്‍ സാജു വര്ഗീസ് സ്വാഗതപ്രസംഗതോടുകൂടി തുടങ്ങി വര്‍ണാഭമായ വിവിധതരം കലാപരിപാടികളോടെ മാവേലി എഴുന്നള്ളി . ഓണക്കോടിയുടുത്തു താലപ്പൊലിയേന്തി വന്ന മങ്കമാര്‍ മാവേലിമന്നനെ വാദ്യമേളങ്ങളോടും നൃത്തവിരുന്നുകളുമായീ എതിരേറ്റത് എല്ലാവരെയും കൗതുകം കൊള്ളിച്ചു. തുടര്‍ന്ന് മാവേലി മന്നന്‍ നിലവിളക്കുകത്തിച്ചു ഓണാഘോഷം ഉദ്ഘാടനം ചെയ്തു തിരുവാതിരയോട് കൂടി കലാപരുപാടികള്‍ ആരംഭിച്ചു. ഭരതനാട്യം , ഫ്യൂഷന്‍ ഡാന്‍സുകള്‍ , ഗ്രൂപ്പ് ഡാന്‍സുകള്‍, സ്‌കിറ്റുകള്‍, സോളോ ഡാന്‍സുകള്‍ , വേട്ടക്കാരും പുലികളും തമ്മില്‍ ഏറ്റുമുട്ടുന്ന രസകരമായ പുലികളികള്‍ കാണികള്‍ക്കു കൗതുകമുണര്‍ത്തി. കുട്ടികളുടെ മിഠായി പെരുക്ക് , നാരങ്ങാ സ്പൂണ്‍ റേസ് തുടങ്ങിയ വിവിധ ഇനം കായിക മത്സരങ്ങള്‍ക്കു ശേഷം രുചികരമായ ഓണസദ്യയും ഉണ്ടായിരുന്നു.

വൈകിട്ട് നാലിന് bray യിലെ TD യും ഇന്ത്യന്‍ കമ്മ്യൂണിറ്റിയുമായി അടുത്തിടപെഴുകുന്ന ആളുമായ ശ്രീമാന്‍ ജോണ്‍ ബ്രാഡി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നടത്തി. ഡണ്‍ലേരി മുന്‍ കൗണ്‍സിലറും പൊളിറ്റീഷ്യനും ആയ ശ്രീമാന്‍ റോളണ്ട് കെന്നഡിയും സന്നിഹിതനായിരുന്നു. ഉത്ഘാടനപ്രസംഗത്തില്‍ ശ്രീമാന്‍ ജോണ്‍ TD , ഇന്ത്യ രണ്ടാം ലോകമഹായുദ്ധത്തില്‍ ഐറിഷ് ജനതക്കുവേണ്ടി ചെയ്ത നല്ല കാര്യങ്ങള്‍ അദ്ദേഹം എടുത്തുപറയുകയും,നമ്മളെ പ്രെശംസിക്കുകയും ചെയ്തു കൂടാതെ ഇന്ത്യന്‍ ജനത ഐര്‍ലണ്ടില്‍ ചെയ്തുകൊണ്ടിരിക്കുന്ന സേവനങ്ങള്‍ക്ക് അദ്ദേഹം നന്ദി പറഞ്ഞു . തുടര്‍ന്ന് ശ്രീമതി സ്മിത ബെന്നി മറുപടി പ്രസംഗം പറഞ്ഞു . സെക്രട്ടറി സുനില്‍ നന്ദിയും പറഞ്ഞു ഉദ്ഘാടന സമ്മേളനം അവസാനിപ്പിച്ചു. തുടര്‍ന്ന് വടംവലി മത്സരം നടന്നു. ingredients bray സ്‌പോണ്‍സര്‍ ചെയ്ത സമ്മാനം Bray നോര്‍ത്ത് ടീം കരസ്ഥമാക്കി . പരിപാടിയില്‍ പങ്കെടുക്കാന്‍ വന്ന എല്ലാ ആളുകളും ഏതെങ്കിലും ഒരു മത്സരത്തില്‍ പങ്കെടുത്തു എന്നത് ഓണമാഘോഷം വന്‍ വിജയമാക്കാന്‍ ഉപകരിച്ചു . പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും പ്രോത്സാഹന സമ്മാന വിതരണത്തോടെ പരിപാടികള്‍ അവസാനിപ്പിച്ചു. പങ്കെടുത്ത എല്ലാ നല്ലവരായ ബഹുജനങ്ങളോടും മാനവികം കമ്മിറ്റി നന്ദിയും ഭാവിയില്‍ വിപുലമായ പരിപാടികള്‍ക്ക് മാനവികം ഇന്ത്യന്‍ അസോസിയേഷന്‍ രൂപം നല്കിയിട്ടുടെന്നു കമ്മിറ്റി അറിയിച്ചു.

https://twitter.com/johnbradysf/status/1167867037869170688?s=17
Share this news

Leave a Reply

%d bloggers like this: