ക്രാന്തി വാര്‍ഷിക പൊതുസമ്മേളനം ചേര്‍ന്നു;പുതിയ ഭാരവാഹികളെ തിരെഞ്ഞെടുത്തു.

ക്രാന്തിയുടെ വാര്‍ഷിക പൊതുസമ്മേളനം ഡബ്ലിന്‍ കാള്‍ട്ടണ്‍ ഹോട്ടലില്‍ കൂടി. സമ്മേളനം രാജന്‍ ദേവസ്യ ഉത്ഘാടനം ചെയ്തു. യോഗത്തില്‍ വൈസ് പ്രസിഡന്റ് പ്രീതി മനോജ് അധ്യക്ഷത വഹിച്ചു. ക്രാന്തി കമ്മറ്റി അംഗങ്ങളായ സുരേഷ് ബാബു രക്തസാക്ഷി പ്രമേയവും മനോജ് ഡി മാന്നാത്ത് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ലോക കേരള സഭ അംഗം അഭിലാഷ് തോമസും ക്രാന്തി കമ്മറ്റി അംഗങ്ങള്‍ ആയ ജോണ്‍ ചാക്കോയും ശ്രീകുമാറും ആശംസ പ്രസംഗം നടത്തി. തുടര്‍ന്നു സമ്മേളന നടപടികള്‍ ഷിജിമോന്‍ കച്ചേരിയിലും, പ്രിയ വിജയാനന്ദ്, ബെന്നി സെബാസ്റ്റ്യന്‍ അടങ്ങിയ പ്രസീഡിയം നിയന്ത്രിച്ചു. സെക്രട്ടറി ഷാജു ജോസ് അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രെഷറര്‍ അജയ് സി ഷാജി അവതരിപ്പിച്ച വരവ് ചിലവ് കണക്കും ചര്‍ച്ച ചെയ്തു.

ചര്‍ച്ചക്ക് സെക്രട്ടറി ഷാജു ജോസ് മറുപടി പറഞ്ഞു.തുടര്‍ന്നു സെക്രട്ടറി അവതരിപ്പിച്ച പതിനഞ്ച അംഗ കമ്മറ്റിയെ ഏകകണ്ഠമായി പൊതുയോഗം അംഗീകരിച്ചു. ഷിനിത്ത് എ കെ അവകാശ പ്രമേയം അവതരിപ്പിച്ചു. ബ്രക്‌സിറ്റ് ഉയര്‍ത്തിയ ആശങ്കകള്‍ പരിഹരിക്കാന്‍ ടോറി സര്‍ക്കാര്‍ പരാജയപെട്ടതിലും കാശ്മീരില്‍ നടക്കുന്ന കടുത്ത മനുഷ്യവകാശ ലംഘനങ്ങളിലും പ്രമേയം ആശങ്ക രേഖപെടുത്തി. നരേന്ദ്രമോഡിയുടെ കീഴിലുള്ള രണ്ടാം എന്‍ ഡി എ സര്‍ക്കാര്‍ പൊതുമേഖലയെ കോര്‍പറെട്ടുകള്‍ക്ക് വിറ്റു തുലക്കുകയാണെന്നു പ്രമേയം കുറ്റപ്പെടുത്തി. അയര്‍ലണ്ടിലെ ഭവന പ്രതിസന്ധി പരിഹരിക്കണമെന്നും ഇവിടെ എത്തുന്ന ജെനെറല്‍ നഴ്സുമാരുടെ ജീവിത പങ്കാളികള്‍ക്ക് ജോലി ചെയ്യാന്‍ അനുവാദം കിട്ടാത്ത സാഹചര്യം മാറ്റണം എന്നും സര്‍ക്കാരിനോട് പ്രമേയം ആവശ്യപെട്ടു.

രണ്ടു പ്രളയത്തെ അതിജീവിക്കാന്‍ കേരളത്തെ നയിച്ച പിണറായി വിജയന്റെ നേതൃത്വത്തില്‍ ഉള്ള ഇടതു സര്‍ക്കാരിനെയും പ്രമേയം അഭിനന്ദിച്ചു. പുതിയ കമ്മറ്റി പ്രീതി മനോജിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു പ്രസിഡന്റായി ഷിനിത്ത് എ കെയും സെക്രട്ടറിയായി അഭിലാഷ് തോമസിനെയും വൈസ് പ്രസിഡന്റായി പ്രീതി മനോജിനെയും ജോയിന്റ് സെക്രട്ടറിയായി മനോജ് ഡി മാന്നാത്തിനെയും ട്രെഷറായി അജയ് സി ഷാജിയെയും തെരെഞ്ഞെടുത്തു.ഇവരെകൂടാതെ ജീവന്‍ വര്‍ഗീസ്, വര്‍ഗീസ് ജോയി, സരിന്‍ വി സദാശിവന്‍, അനൂപ് ജോണ്‍, രതീഷ് സുരേഷ്, സുരേഷ് ബാബു, ശ്രീകുമാര്‍ നാരായണന്‍, ബിനു വര്‍ഗീസ്, രാജു ജോര്‍ജ്, ജോണ്‍ ചാക്കോ എന്നിവരാണ് കമ്മറ്റി അംഗങ്ങള്‍.

Share this news

Leave a Reply

%d bloggers like this: