ലണ്ടനില്‍ ട്രെക്ക് കണ്ടെയ്‌നറില്‍ 39 ശവശരീരങ്ങള്‍ കണ്ടെത്തി; ഐറിഷ് ഡ്രൈവര്‍ അറസ്റ്റില്‍

ലണ്ടണ്‍: ലണ്ടനില്‍ ഒരു ട്രെക്ക് കണ്ടെയ്‌നറില്‍ നിന്ന് 39 മൃദദേഹങ്ങള്‍ കണ്ടെത്തി. സംഭവത്തെ തുടര്‍ന്ന് ഐറിഷുകാരനായ ഡ്രൈവറെ അറസ്റ്റ് ചെയ്തു. ആംബുലന്‍സ് സര്‍വീസുകാരാണ് ഈസ്റ്റ് ലണ്ടനിലെ വാട്ടര്‍ഗ്ലേഡ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കില്‍ രാത്രി ഒരു മണിക്ക് ശേഷമുള്ള സമയത്താണ് ട്രക്ക് കണ്ടെത്തിയത്. ലണ്ടനിലെ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ബള്‍ഗേറിയയില്‍ നിന്ന് ലണ്ടനില്‍ എത്തിയ ട്രക്ക് ആണിത്. ആംഗ്ലിസിയ, ഹോളിഹെഡ് വഴിയാണ് ട്രക്ക് എത്തിയത് എന്ന് കരുതുന്നു. സംഭവത്തില്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ നടക്കം രേഖപ്പെടുത്തി. സംഭവത്തെക്കുറിച്ച് വിശദമായ പോലീസ് അന്വേഷണം ആരംഭിച്ചു. മരിച്ചവരില്‍ ഒരാള്‍ ഒഴികെ ബാക്കിയെല്ലാവരും പ്രായപൂര്‍ത്തിയായവര്‍ ആണെന്ന് ബി ബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

Share this news

Leave a Reply

%d bloggers like this: