ശ്രീകുമാര്‍ മേനോനെതിരായ മഞ്ജു വാരിയരുടെ പരാതി; കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കും

തൃശൂര്‍: സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ നടി മഞ്ജുവാരിയര്‍ നല്‍കിയ പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും. തൃശൂര്‍ ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ജില്ലാ ക്രൈംബ്രാഞ്ച് എസ് പി സി ഡി ശ്രീനിവാസനാണ് അന്വേഷണ ചുമതല. സ്ത്രീത്വത്തെ അപമാനിക്കും വിധം അംഗവിക്ഷേപം നടത്തി, ഗൂഢാഉദ്ദേശത്തോടെ സ്ത്രീയെ പിന്തുടര്‍ന്നു, സമൂഹമാധ്യമങ്ങളിലൂടെ അപവാദ പ്രചരണം നടത്തി എന്നിങ്ങനെ മൂന്ന് വകുപ്പുകളാണ് ശ്രീകുമാര്‍ മേനോനെതിരെ ചുമത്തിയിരിക്കുന്നത്.

നേരത്തെ മഞ്ജു വാര്യര്‍ ഡിജിപിക്ക് നേരിട്ട് നല്‍കിയ പരാതിയില്‍ പോലീസ് ആസ്ഥാനത്തെ ഡിവൈ എസ് പി രാജ്കുമാറിന്റെ നേതൃത്വത്തില്‍ സി ഐ പ്രകാശ് അന്വേഷണം ആരംഭിച്ചിരുന്നു. മഞ്ജുവിന്റെ പരാതിയില്‍ പരാമര്‍ശിക്കുന്ന ശ്രീകുമാര്‍ മേനോന്റെ സുഹൃത്തിന്റെ മൊഴിയും രേഖപ്പെടുത്തും. ശ്രീകുമാര്‍ മേനോന്‍ തന്നെയും കൂടെ നില്‍ക്കുന്നവരെയും ഭീഷണിപ്പെടുത്തുന്നതായി കാട്ടി തിങ്കളാഴ്ചയാണ് മഞ്ജു വാര്യര്‍ ഡിജിപി ലോക്നാഥ് ബെഹ്രയ്ക്ക് പരാതി നല്‍കിയത്. ഒടിയന് ശേഷമുള്ള സൈബര്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ശ്രീകുമാര്‍ മേനോനാണെന്നും തനിക്കെതിരെ ചിലര്‍ സംഘടിതമായി നീക്കം നടത്തുന്നുവെന്നും മഞ്ജുവിന്റെ പരാതിയില്‍ പറയുന്നു.

Share this news

Leave a Reply

%d bloggers like this: