ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കപ്പുകള്‍ക്ക് 25സെന്റ് വരെ നികുതി ഏര്‍പ്പെടുത്താന്‍ നീക്കം

ഡബ്ലിന്‍: സുസ്ഥിര വികസനമാതൃകയിലേക്ക് ചുവടുമാറ്റം നടത്തുന്ന അയര്‍ലണ്ടില്‍ ഇനി സിംഗിള്‍ യൂസ്ഡ് പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്ക് അധിക നികുതി നല്‍കേണ്ടിവരും. യൂറോപ്പില്‍ നിന്നും പ്ലാസ്റ്റിക്കിനെ പടികടത്താനുള്ള യൂറോപ്യന്‍ യൂണിയന്റെ പദ്ധതികളുടെ ഭാഗമായി അയര്‍ലണ്ടും പ്രകൃതി സംരക്ഷണ നിയമങ്ങളിലെക്ക് കടക്കുന്നതിന്റെ ആദ്യപടിയാണിത്. രാജ്യത്തെ പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നും പ്ലാസ്റ്റിക്കിനെ തുരത്താനുള്ള നടപടികള്‍ ഇതിനോടകം ആരംഭിച്ചിരുന്നു. പരിസ്ഥിതി സുരക്ഷാ മന്ത്രി റിച്ചാര്‍ഡ് ബ്രെട്ടന്‍ ആണ് പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്തുന്ന കാര്യം അറിയിച്ചത്.

ഒറ്റതവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്ക് 25 സെന്റ് വരെ നികുതി നല്‍കേണ്ടി വരും. ദിനംപ്രതി അയര്‍ലണ്ടില്‍ 20000 എല്‍ കൂടുതല്‍ പ്ലാസ്റ്റിക് കപ്പുകളാണ് പുറംതള്ളപ്പെടുന്നത്. പ്ലാസ്റ്റിക് മാലിന്യത്തെ ഇല്ലാതാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുകയാണെന്ന് നികുതി ഏര്‍പ്പെടുത്തുന്ന പ്രഖ്യാപനം നടത്തിക്കൊണ്ട് മന്ത്രി റിച്ചാര്‍ഡ് ബ്രെട്ടന്‍ വ്യക്തമാക്കി. പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ക്കും ഉടന്‍ നികുതി ഏര്‍പ്പെടുത്തുന്ന നീക്കവും നടന്നുവരികയാണ്. അയര്‍ലണ്ടിലെ ചില സൂപ്പര്‍മാര്‍കെറ്റ് ചെയ്നുകളും പ്ലാസ്റ്റിക്ക് ഉത്പന്നങ്ങള്‍ ഒഴിവാക്കുന്ന കര്‍മ്മപരിപാടികള്ക്ക് തുടക്കം കുറിച്ചിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: