പിന്‍സീറ്റില്‍ ഇരിക്കുന്നവര്‍ക്കും ഇനി ഹെല്‍മെറ്റ് നിര്‍ബന്ധം

കൊച്ചി: ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റില്‍ ഇരിക്കുന്നവര്‍ക്കും ഇനി ഹെല്‍മെറ്റ് നിര്‍ബന്ധമാക്കുന്നു. ഹൈ കോടതിയാണ് ഉത്തരവിറക്കിയിരിക്കുന്നത്. നാല് വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കും ഹെല്‍മെറ്റ് നിരബന്ധമാക്കുന്ന നിയമമാണ് വരാനിരിക്കുന്നത്. ഡിസംബര്‍1 മുതല്‍ കേരളത്തില്‍ നിയമം നടപ്പാക്കണമെന്ന് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. കേരളസര്‍ക്കര്‍ ഉടന്‍ സര്‍ക്കുലര്‍ ഇറക്കണമെന്നും കോടതി നിര്‍ദേശിച്ചു.

കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തില്‍ ഭേദഗതി വരുത്തിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഇരുചക്രവാഹനത്തിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയിരുന്നു. ഈ നിയമം പ്രാബല്യത്തില്‍ ഉണ്ടായിരുന്നെങ്കിലും കേരളം ഇത് കര്‍ശനമായി നടപ്പാക്കിയിരുന്നില്ല. 2019 ഓഗസ്റ്റ് 9നാണ് പിന്‍സീറ്റ് യാത്രക്കാര്‍ക്ക് കൂടി ഹെല്‍മറ്റ് നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍ നിയമം ഭേദഗതി ചെയ്തത്. പുതിയ നിയമപ്രകാരം നാലു വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാ പിന്‍സീറ്റ് യാത്രക്കാരും ഹെല്‍മറ്റ് ധരിക്കണം. സിഖ് വംശജര്‍ക്ക് മാത്രം ഇക്കാര്യത്തില്‍ ഇളവുണ്ട്. എന്നാല്‍ 1988ലെ നിയമം ഭേദഗതി ചെയ്ത് കേരളം പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഇളവ് നല്‍കുകയായിരുന്നു.

Share this news

Leave a Reply

%d bloggers like this: