ഡബ്ലിനിൽ വരുന്നവർക്ക് ഇനിയും മക്ഡൊണാൾഡും ജെർവിസും തന്നെ ശരണം ;പബ്ലിക് ടോയ്‌ലറ്റ് പണിയാനുള്ള  2 ലക്ഷം യൂറോ ഫണ്ട് സിറ്റി കൗൺസിൽ പാഴാക്കി

ഡബ്ലിൻ സിറ്റിയിൽ വരുന്നവർ പ്രാഥമിക അവശ്യങ്ങൾക്ക് നട്ടം തിരിയുമ്പോൾ സിറ്റി കൗൺസിൽ രണ്ടു ലക്ഷം യൂറോയുടെ ഫണ്ട് ലാപ്സ് ആക്കി.സിറ്റി കൗൺസിൽ അനുവദിച്ച രണ്ടു ലക്ഷം യൂറോയിൽ നിന്ന് ഒരു ചില്ലി കാശ് പോലും ഇത് വരെ ചിലവഴിക്കാൻ സാധിച്ചിട്ടില്ല. 2018 നവംബറിൽ ആണ് ഫണ്ട് അനുവദിച്ചത്.ഇരുപത് വർഷം മുൻപാണ് ഡബ്ലിൻ സിറ്റിയിൽ നിന്ന് അവസാന പബ്ലിക് ടോയ്‌ലറ്റ് അടച്ചു പൂട്ടിയത്. 

സാമൂഹ്യ വിരുദ്ധരുടെ ശല്യം വ്യാപിച്ചതിനെ തുടർന്നാണ് ജോലിക്കാർ ഉള്ള  പബ്ലിക് ടോയ്ലറ്റ് അടച്ചു പൂട്ടിയത്.പിന്നീട് ഓട്ടോമാറ്റിക്ക് ടോയ്ലറ്റ് ആരംഭിച്ചെങ്കിലും അതും താമസിയാതെ അടച്ചു പൂട്ടി.CCTV -കളുടെ നിരീക്ഷണത്തിൽ ടോയ്ലറ്റ് സ്ഥാപിക്കാൻ പദ്ധതി ഇട്ടു എങ്കിലും അതും ഫലം കണ്ടില്ല.

നിലവിൽ പുരുഷൻമാർക്ക് മാത്രം ഉപയോഗിക്കാൻ കഴിയുന്ന ഏതാനും താത്ക്കാലീക ടോയ്ലറ്റ് മാത്രം ആണ് സിറ്റിയിൽ ഉള്ളത്.
നിലവിൽ ഡബ്ലിൻ സിറ്റിയിൽ എത്തുന്നവർ പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻ സിറ്റിയിലെ സ്ഥാപനങ്ങളെയും ഷോപ്പിംഗ് സെന്ററുകളെയും ആണ് ആശ്രയിക്കുന്നത്. പബ്ലിക് ടോയ്ലറ്റ് ഫണ്ട് ലാപ്സു ആയതോടെ തുടർന്നും ഇത്തരം സ്ഥാപനങ്ങളെ തന്നെ വീണ്ടും ആശ്രയിക്കേണ്ട അവസ്ഥയാണ്.

Share this news

Leave a Reply

%d bloggers like this: