ഡബ്ലിൻ സിറ്റിയിൽ കർഷകർ  ട്രാക്ടറിൽ ഉറങ്ങി;ഉച്ചകഴിഞ്ഞു  M50-യിലും ടണലിലും  പ്രകടനം;ഗതാഗത തടസ്സം ഉണ്ടാകും 

 ഡബ്ലിൻ സിറ്റി സെന്ററിൽ സമരത്തിന് എത്തിയ കർഷകർ രാത്രി ടാക്ടറിൽ  കിടന്നുറങ്ങിയതോടുകൂടി ഇന്നത്തെ ഗതാഗതവും താറുമാറായി. സമരത്തിനെത്തിയ കർഷകരിൽ  അറുപതോളം പേരാണ്  രാത്രി സിറ്റിയിൽ തങ്ങിയത്. ബീഫ് വില വർധനവ് ആവശ്യപ്പെട്ടാണ് കർഷകർ പ്രക്ഷോഭം നടത്തിയത്.

ഇന്ന് ഉച്ചകഴിഞ്ഞു കൂടുതൽ ട്രാക്ടറുകൾ കർഷകർക്ക് പിന്തുണയുമായി സിറ്റിയിൽ എത്തുമെന്നാണ് കരുതുന്നത്.കൂടാതെ M50- യിലും ടണലിലും പ്രകടനം നടത്തുമെന്നും കർഷകർ അറിയിച്ചു .ഇത് മൂലം  ഇന്ന് ഉച്ചകഴിഞ്ഞു സിറ്റിയിലും മോട്ടർ വേകളിലും.  ഗതാഗത തടസ്സം ഉണ്ടാകാൻ സാധ്യതയുണ്ട്.

കർഷകർക്ക് ലഭിക്കുന്ന ബീഫിന്റെ വില വർദ്ധിപ്പിക്കുന്നതുവരെ സമരം തുടരുമെന്നാണ് കർഷകർ പറയുന്നത്. മറ്റൊരു നിവൃത്തിയും ഇല്ലാത്തതുകൊണ്ടാണ് തങ്ങൾ  സമര രംഗത്തേക്ക് ഇറങ്ങിയിരിക്കുന്നത് എന്ന് കർഷകർ പറഞ്ഞു. ഫാമുകളിൽ ജോലികൾ ശ്രദ്ധകേന്ദ്രീകരിക്കേണ്ട  സമയത്ത് സമരം ഗതികേടിലാണ് തങ്ങൾ എത്തിപ്പെട്ടിരിക്കുന്നത്  എന്നും കർഷകർ പറഞ്ഞു. 

Share this news

Leave a Reply

%d bloggers like this: