കൊറോണ വൈറസ് താല സെന്റ് ജെയിംസ് ഹോസ്പിറ്റലിൽ രോഗി എന്ന് സംശയിക്കുന്ന ആൾ ചികിത്സയിൽ

താല സെന്റ് ജെയിംസ് ആശുപത്രിയിൽ കൊറോണ വൈറസ് ബാധിച്ചു എന്ന്  ബലമായി  സംശയിക്കുന്ന ഒരാൾ ചികിത്സയിൽ എന്ന് ഐറിഷ് മാധ്യമങ്ങൾ റിപ്പോർട്ട്  ചെയ്യുന്നു. ഏകദേശം 40 വയസ്സ് പ്രായമുള്ള ചൈനീസ് വംശജനായ   യുവാവ് ആണ് താല സെന്റ് ജെയിംസ് ആശുപത്രിയിൽ  ചികിത്സയിലുള്ളത്.

അടുത്ത ഇടയ്ക്കാണ് യുവാവ് ചൈനയിൽ നിന്ന് അയർലൻഡിൽ മടങ്ങിയെത്തിയത്. കൊറോണ വൈറസ് ലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് ജി.പിയുടെ നിർദേശപ്രകാരമാണ് ഇന്നലെ വൈകിട്ട് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സെന്റ് ജെയിംസ് ആശുപത്രിയിലെ സെന്റ്‌ കെവിൻസ് വാർഡിലെ ഐസൊലേഷൻ റൂമിലാണ് നിലവിൽ രോഗി ഉള്ളത്. വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ ആകുമെന്ന് അധികൃതർ അറിയിച്ചു.

അതുവരെ കൊറോണ വൈറസ് രോഗിയെ എല്ലാവിധ മുൻകരുതലുകളും കൂടി മാത്രമേ  ചികിത്സിക്കുകയുള്ളൂ എന്നും അധികൃതർ അറിയിച്ചു

Share this news

Leave a Reply

%d bloggers like this: