വാരാന്ത്യത്തിലെ വ്യത്യസ്ത വാഹന അപകടങ്ങളിൽ 11-കാരൻ ഉൾപ്പടെ 3 പേർ മരിച്ചു

കൗണ്ടി ഡൊനെഗലിൽ വെള്ളിയാഴ്ച വൈകുന്നേരം വാൻ ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ 11 വയസുകാരൻ ഞായറാഴ്ച വൈകുന്നേരം ബെൽഫാസ്റ്റിലെ ആശുപത്രിയിൽ മരിച്ചു.

ബൻക്രാനയിലെ സ്ലേവറി റോഡിൽ വൈകുന്നേരം 5.30-ടെയാണ് കുട്ടിയെ വാൻ ഇടിച്ചത്. പ്രദേശവാസിയായ ഒരാളാണ് വാഹനത്തിൻ്റെ ഡ്രൈവർ.

സംഭവസ്ഥലത്ത് അടിയന്തിര
പ്രാഥമിക ചികിത്സിക്ക് ശേഷം ആംബുലൻസിൽ കൗണ്ടി ഡെറിയിലെ Altnagelvin ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ പിന്നീട് ബെൽഫാസ്റ്റിലെ റോയൽ വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റുകയും, ഞായറാഴ്ച മരിക്കുകയും ചെയ്തു. അമ്പതുകാരനായ വാനിന്റെ ഡ്രൈവർക്ക് പരിക്കില്ല.

പ്രദേശത്തുണ്ടായിരുന്നവർ അപകടത്തിൻ്റെ വിശദ വിവരങ്ങൾ നൽകണമെന്ന് ഗാർഡ അഭ്യർത്ഥിച്ചു.
താൽപര്യമുള്ളവർ
074 932 0540 എന്ന നമ്പറിൽ ബൻക്രാന ഗാർഡ സ്റ്റേഷനിലോ, 1800 666 111 എന്ന നമ്പറിൽ ഗാർഡ രഹസ്യാന്വേഷണ വിഭാഗത്തിനോ, അല്ലെങ്കിൽ ഏതെങ്കിലും ഗാർഡ സ്റ്റേഷനിലോ ബന്ധപ്പെടാൻ ആവശ്യപ്പെടുന്നു.

ഞായറാഴ്ച വൈകുന്നേരം കൗണ്ടി വിക്ലോയിൽ ഉണ്ടായ മറ്റൊരു വാഹനാപകടത്തിൽ 40 വയസുകാരൻ മരിച്ചു.
രാത്രി 7.50 ഓടെ Glenealy വില്ലേജിന് സമീപം എൽ 2166-ലാണ് സംഭവം. ഇദ്ദേഹം ഓടിച്ച കാർ ഒരു കുഴിയിൽ പതിച്ചതിനെ തുടർന്നാണ് അപകടമെന്ന് കരുതുന്നു.

ശനിയാഴ്ച പുലർച്ചെ കൗണ്ടി Kilkenny-യിലെ Goresbridge-നും Bagenalstown-നുമിടയിൽ വാൻ മരത്തിൽ ഇടിച്ച് ഡ്രൈവറായ 40 കാരൻ മരിച്ചു. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ സെന്റ് ലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിച്ചു.

ഇതുമായി ബന്ധപ്പെട്ട
വിവരങ്ങൾ‌, ക്യാമറ ഫൂട്ടേജ് തുടങ്ങിയവ ലഭ്യമാക്കി സഹകരിക്കണമെന്ന് ഗാർ‌ഡ അഭ്യർ‌ത്ഥിച്ചു. , 056 775 4150 എന്ന നമ്പറിൽ ഗാർ‌ഡ രഹസ്യ വിഭാഗത്തിനോ അല്ലെങ്കിൽ‌ ഏതെങ്കിലും ഗാർഡ സ്റ്റേഷനിലോ അറിയിക്കാം.

Share this news

Leave a Reply

%d bloggers like this: