ഡേവിസ് തെക്കേക്കരയ്ക്ക്  സ്മരണാഞ്ജലികൾ

ഡേവിസ് തെക്കേക്കരയുടെ ഓർമ്മകൾക്ക് ഇന്ന് മൂന്നാം ആണ്ട്.  അയർലൻഡിലെ കൗണ്ടി ടിപ്പറേറിയിൽ ഉള്ള ക്ലോൺ മേലിൽ നിന്നുള്ള   ജോബി തെക്കേക്കര ആൻറണിയുടെ മൂത്ത ജ്യേഷ്ഠനും, ഓൺലൈൻ സോഷ്യൽ മീഡിയകളിലെ ഇടതു പക്ഷ  പ്രസ്ഥാനങ്ങളുടെ ശബ്ദവും, സർവ്വോപരി തൃശ്ശൂർ ജില്ലയിലെ ഇടതുപക്ഷത്തിന്റെ മുഖവും ആയിരുന്നു  ഡേവിസ് തെക്കേക്കര.

തൃശ്ശൂർ ജില്ലയിലെ മുരിയാട് ഗ്രാമപഞ്ചായത്തിലെ ആനന്ദപുരം വില്ലേജിൽ തെക്കേക്കര വീട്ടിൽ അന്തോണി സെലീന ദമ്പതികളുടെ മകനായി ആയി 1970 ഏപ്രിൽ 10ന് സഖാവ് ഡേവിസ് തെക്കേക്കര ജനിച്ചു. കലാലയ ജീവിതത്തിൽ തന്നെ അറിയപ്പെടുന്ന എന്ന സാമൂഹ്യപ്രവർത്തകൻ ആയി, പിന്നീട് സജീവ് ഇടതുപക്ഷ പ്രവർത്തകൻ ആയും തുടർന്നു. നവമാധ്യമങ്ങളുടെ കടന്നുവരവോടെ കൂടെ സോഷ്യൽ മീഡിയയിൽ ഇടതുപക്ഷത്തിന്റെ പ്രമുഖ വക്താവായിരുന്നു മാറുകയായിരുന്നു സഖാവ് ഡേവിസ്. ഗെയിൽ ഗ്യാസ് പദ്ധതിക്കെതിരെ എതിരെ ഉണ്ടായ വ്യാജ പ്രചരണങ്ങളുടെ കുത്തൊഴുക്കിനെ തടയാൻ ആയതും, ശരിയായ വസ്തുതകൾ ജനങ്ങൾക്കുമുന്നിൽ എത്തിക്കാൻ ആയതിലും അദ്ദേഹത്തിൻറെ പങ്ക് സ്തുത്യർഹമാണ്.

പ്രവാസി ലോകത്ത് ഇരിക്കുമ്പോഴും അദ്ദേഹത്തിൻറെ എഴുത്തുകൾ തുടർന്നുകൊണ്ടേയിരുന്നു, നാടിന്റെയും പ്രവാസികളുടെയും  പ്രശ്നങ്ങൾ അവതരിപ്പിക്കുന്നതിലും, വസ്തുതാപരമായ കാര്യങ്ങൾ വ്യക്തതയോടെ ജനങ്ങളിൽ എത്തിക്കുന്നതിനും എന്നും അദ്ദേഹം ശ്രദ്ധിച്ചിരുന്നു.

പ്രിയ സഖാവ് 2017  ജൂലൈ 14ന് അബുദാബിയിൽ വെച്ച് അന്തരിച്ചു. പ്രിയ സഖാവിൻറെ ഓർമകൾക്ക് ഇന്ന് മൂന്ന് ആണ്ട് തികയുന്നു.

-അനൂപ് ജോസഫ്

Share this news

Leave a Reply

%d bloggers like this: