14.3  ബില്യൺ യൂറോ വേണ്ടേ വേണ്ടാ  എന്ന് കേസ് വാദിച്ചു അയർലണ്ടിലെ കോർപ്പറേറ്റ് പ്രീണനം.

നികുതി തട്ടിപ്പിൽ പലിശ സഹിതം ആപ്പിൾ കമ്പനി അയർലൻഡിന്  13 ബില്യൺ യൂറോ നൽകണം എന്നായിരുന്നു യൂറോപ്പ്യൻ കമ്മീഷൻ 2016 – ൽ വിധിച്ചത്. പക്ഷെ കോർപ്പറേറ്റ് പ്രീണന സമീപനത്തിന്റെ ഭാഗമായി ഈ വിധിയ്‌ക്കെതിരെ ആപ്പിളിനോപ്പം അയർലൻഡ് സർക്കാരും അപ്പീൽ കൊടുത്തിരുന്നു. ആ അപ്പീൽ അനുവദിച്ചതോടെ ഇനി വാദങ്ങളും വിധിയും യൂറോപ്പ്യൻ കോടതിയിലാവും അന്തിമമായി ഉണ്ടാവുക.


യൂറോപ്പിലെ മുഴുവൻ കച്ചവടത്തിന്റെയും ലാഭം അയർലണ്ടിലെ കോർക്കിലുള്ള ആപ്പിളിന്റെ കമ്പനിയായ ASI , AOE എന്നിവയിലൂടെ വഴി തിരിച്ചു വിട്ടു അയർലണ്ടിൽ കുറഞ്ഞ നികുതി മാത്രം കൊടുക്കേണ്ട സാഹചര്യം ഉണ്ടായി എന്നാണ് യൂറോപ്പ്യൻ കമ്മീഷൻ കണ്ടെത്തിയത്. നികുതി വെട്ടിപ്പും പലിശയും ചേർത്താണ് 14.3 ബില്യൺ യൂറോ അയർലൻഡിന് കൊടുക്കാൻ 2016 – ൽ വിധിയായത്.

2018 -ൽ ഈ തുക മൂന്നാം കക്ഷിയുടെ അക്കൗണ്ടിലേക്ക് ആപ്പിൾ അടച്ചിരുന്നു. അന്തിമ വിധി അനുകൂലമായാൽ അയർലൻഡിന് ആ പണം ലഭിക്കുമെന്ന ധാരണയിൽ ആണിങ്ങനെ ചെയ്തത്.

ഷിൻ ഫെയ്ൻ അടക്കമുള്ള ഇടതു പക്ഷ പാർട്ടികൾ അയർലൻഡ് സർക്കാരിന്റെ കോർപ്പറേറ്റ് അനുകൂല നടപടിയിൽ പ്രതിഷേധം രേഖപെടുത്തിയിരുന്നു.

Share this news

Leave a Reply

%d bloggers like this: