ഫെയ്‌സ് മാസ്ക് ഇല്ലെ ? ഉത്തരം നോ ആണെങ്കിൽ, Rotunda ഹോസ്പിറ്റൽ പറയും കടക്ക് പുറത്ത്

Rotunda ഹോസ്പിറ്റലിൽ ചികിത്സ ലഭിക്കണമെങ്കിൽ ഫെയ്‌സ് മാസ്ക് നിർബന്ധം. COVID-19 രോഗ വ്യാപനത്തിൽ ഉണ്ടായ വർദ്ധനവിനെ തുടർന്നാണ് ഇവിടെ ഫെയ്‌സ് മാസ്ക് ഉപയോഗം നിർബന്ധമാക്കിയത്. ആശുപത്രിയിൽ എത്തുന്ന എല്ലാ രോഗികളും സന്ദർശകരും നിർബന്ധമായും ഫേസ്മാസ്ക് ധരിക്കണം.

കോവിഡ് കേസുകളുടെ വർദ്ധനവ് ആരോഗ്യ പ്രവർത്തകരെയും സാരമായി ബാധിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ആശുപത്രിയിൽ എത്തുന്ന എല്ലാ ആളുകൾക്കും ഫേസ് മാസ്ക് നിർബന്ധമാക്കുന്നത്. COVID-19 ന്റെ ലക്ഷണങ്ങൾ ഉള്ളവർ Rotunda ഹോസ്പിറ്റൽ സന്ദർശിക്കരുതെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

ഡബ്ലിൻ ബസ്, ലുവാസ്, ഐറിഷ് റെയിൽ എന്നിവയുൾപ്പെടെ അയർലണ്ടിലെ എല്ലാ പൊതുഗതാഗത സംവിധാനങ്ങളിലും ഫെയ്സ് മാസ്കുകൾ ഇതിനകം തന്നെ നിർബന്ധമാക്കിയിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: