ശാരീരികഅകലം പാലിച്ച് സ്കൂളുകൾ തുറക്കും

ആഗസ്റ്റ് 31 ന് അയർലണ്ടിലെ സ്കൂളുകൾ തുറക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഓഗസ്റ്റ് അവസാനത്തോടെ അയർലണ്ടിലെ സ്കൂളുകൾ പൂർണ്ണമായും തുറക്കാനുളള പദ്ധതികൾ തയ്യാറാക്കിയതായി വിദ്യാഭ്യാസ വകുപ്പുമന്ത്രി Norma Foley അറിയിച്ചു .

കർശനമായ ആരോഗ്യ മാർഗനിർദ്ദേശങ്ങൾക്കനുസൃതമായി മാത്രമേ സ്കൂളുകൾ തുറക്കുകയുള്ളു.
വിദ്യാർത്ഥികൾ, അധ്യാപകർ ഉൾപ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടു നിൽക്കുന്ന എല്ലാവരും ശരിയായ രീതിയിൽ സാമൂഹിക അകലം പാലിക്കണം. ഇത് ഉറപ്പുവരുത്തുന്നതിനായി കൂടുതൽ   പദ്ധതികൾ നടപ്പിലാക്കുമെന്നും അവർ പറഞ്ഞു.

മൂന്നാം ക്ലാസ്സിന് താഴെയുള്ള കുട്ടികൾക്ക് സാമൂഹിക അകലം പാലിക്കേണ്ട ആവശ്യകതയില്ല. പ്രൈമറി സ്കൂൾ കുട്ടികൾക്കായി പോഡ് ബബിളുകൾ സജ്ജീകരിക്കും. രണ്ടാം ക്ലാസ്സ്‌ വിദ്യാർത്ഥികൾ തമ്മിൽ 1 മീറ്റർ അകലം പാലിക്കണം.

ജിം, ലൈബ്രറികൾ, മ്യൂസിക് റൂമുകൾ, സയൻസ് റൂമുകൾ; കൂടാതെ അടുത്തുള്ള കമ്മ്യൂണിറ്റി, പാരിഷ്  ഹാളുകൾ എന്നിവ ക്ലാസ്സ്‌ മുറികളായി ഉപയോഗിക്കും.
സ്കൂളുകളിൽ കൂടുതൽ അധ്യാപകരെ നിയമിക്കുകയും വിപുലമായ ക്ലീനിംഗ് സൗകര്യങ്ങൾ ഏർപ്പെടുത്തുകയും ചെയ്യും. പേഴ്‌സണൽ പ്രൊട്ടക്റ്റീവ്  എക്വിപ്മെന്റ്കൾ ഉപയോഗത്തിൽ കൊണ്ടു വരുമെന്നും മന്ത്രി പറഞ്ഞു.

200 മില്യൺ യൂറോയുടെ പദ്ധതികളാണ് വിദ്യാഭ്യാസ മേഖലയുടെ ഉന്നമനത്തിനായി സർക്കാർ നടപ്പിലാക്കുന്നത്.

Share this news

Leave a Reply

%d bloggers like this: