വാതക ഇറക്കുമതി തടയാൻ സർക്കാർ ഊർജ്ജനയം നടപ്പിലാക്കണം

അയർലണ്ട് സർക്കാർ ഊർജ്ജനയം നടപ്പിലാക്കണമെന്ന ആവശ്യം വർധിക്കുന്നു. വാതക ഇറക്കുമതി കുറയ്ക്കാൻ ഇത് സഹായിക്കുമെന്ന് വിദഗ്ദ്ധർ പറഞ്ഞു. ഊർജ്ജനയം നടപ്പിലാക്കുന്നതിലൂടെ വാതക ഇറക്കുമതി കുറയ്ക്കാനും LNG ടെർമിനലൽ പദ്ധതി നടപ്പിലാക്കുന്നതു തടയാനും സാധിക്കും.

ലിക്യുഫൈഡ് നാച്ചുറൽ ഗ്യാസ് (LNG) 
ടെർമിനലുകൾ സ്ഥാപിയ്ക്കുന്നതിനുള്ള പദ്ധതികൾ Shannon Estuary-യിലും കോർക്ക് തുറമുഖത്തിലുമായി ആസൂത്രണം ചെയ്തിട്ടുണ്ട്. ഈ പദ്ധതി നടപ്പിലായാൽ US-ൽ നിന്നും ദുർബല LNG അയർലണ്ടിലേക്ക് ഇറക്കുമതി ചെയ്യും. അതുകൊണ്ടു തന്നെ ഈ പദ്ധതിയ്ക്ക് സർക്കാർ അനുമതി നൽകിയിട്ടില്ല. LNG ഗ്യാസ് ഇറക്കുമതി ടെർമിനലുകൾ വികസിപ്പിക്കുന്നത് രാജ്യത്തിന്‌ പ്രയോജനപ്രദമാകുമെന്ന് കരുതുന്നില്ലെന്ന് സർക്കാർ നേരത്തെതന്നെ അറിയിച്ചിരുന്നു.

യൂറോപ്യൻ യൂണിയൻ പ്രോജെക്ടസ് ഓഫ് കോമൺ ഇന്ററസ്റ്റ് ലിസ്റ്റ് – 2021 ൽ നിന്നും ഷാനൻ LNG ടെർമിനൽ പദ്ധതി സർക്കാർ പിൻവലിക്കും. കൂടാതെ ഗുരുതരമായ പാരിസ്ഥിതിക ആഘാതത്തിനും ഈ പദ്ധതി കാരണമാകും. എന്നാൽ ഷാനൻ എസ്റ്റ്യുറിയിലെ എൽ‌എൻ‌ജി ടെർമിനൽ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് ന്യൂ ഫോർട്രസ് എനർജി അറിയിച്ചു

Share this news

Leave a Reply

%d bloggers like this: