ആഗോളതലത്തിൽ ഏറ്റവും ചൂടേറിയ മാസമായി സെപ്റ്റംബർ

പൊതുവെ ചൂടുള്ള കാലാവസ്ഥയാണ് സെപ്റ്റംബർ മാസത്തിലേത്. എന്നാൽ കഴിഞ്ഞ കുറെ വർഷങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ട സെപ്റ്റംബർ ആയിരുന്നു ഈ വർഷത്തേത്. 2019 സെപ്റ്റംബറിനേക്കാൾ
0.05 C കൂടുതൽ താപനിലയാണ് ഈ വർഷം രേഖപ്പെടുത്തിയത്.

ഈ വർഷം ആദ്യംമുതൽ തന്നെ ചൂട് കൂടിയ കാലാവസ്ഥയാണ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലും ആഗോളതലത്തിൽ തന്നെയും അനുഭവപ്പെടുന്നത്. 2016-നു ശേഷമുള്ള ഏറ്റവും ചൂടേറിയ കാലാവസ്ഥയാണ് ഈ വർഷം അനുഭവപ്പെടുന്നതെന്നാണ് യൂറോപ്യൻ യൂണിയന്റെ ഭൗമ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട്‌.

വരൾച്ച, ഉഷ്ണമേഖലാ കൊടുങ്കാറ്റ് എന്നിവയുടെ തീവ്രത വർദ്ധിക്കുന്നത് സമുദ്രങ്ങളിലെ ജലനിരപ്പ് ഉയരുന്നതിന് കാരണമാകും. തീരപ്രദേശങ്ങളിൽ നാശനഷ്ടങ്ങൾ ഉണ്ടാകുന്നതിന് ഇത് കാരണമാകും.

ഫോസിൽ ഇന്ധനങ്ങൾ കത്തുന്നതിലൂടെ പുറന്തള്ളുന്ന ഹരിതഗൃഹ വാതകങ്ങളാണ് കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രധാന കാരണം. ഹരിതഗൃഹ വാതകങ്ങളുടെ ബഹിർഗമനം സമീപകാലത്തായി ഏറെ വർധിച്ചിരിക്കുകയാണ്.

കാലാവസ്ഥയിലുണ്ടായ വ്യത്യാസം ആർട്ടിക് സമുദ്രത്തിലെ മഞ്ഞുരുകലിനും കാരണമായിരിക്കുകയാണ്. കാലാവസ്ഥ വ്യതിയാനം മൂലം പ്രകൃതിയിലുണ്ടാകുന്ന മാറ്റങ്ങളെ ഭയത്തോടെയാണ് ലോകം നോക്കിക്കാണുന്നത്.

Share this news

Leave a Reply

%d bloggers like this: