കോവിഡ് ലെവൽ 3 നിയന്ത്രണം : ഡബ്ലിനിൽ അനുകൂല – പ്രതികൂല സമരങ്ങളെത്തുടർന്ന് രണ്ട്പേർ അറസ്റ്റിൽ

കോവിഡ് -19നെ തുടർന്ന് ഡബ്ലിനിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കെതിരെ വൻ പ്രതിഷേധം. Dail-നു പുറത്ത് ഇന്നലെ ഉച്ചതിരിഞ്ഞ് നിയന്ത്രണങ്ങളെ എതിർക്കുന്നവർ ഒത്തുകൂടി. ഇതേ സമയം തന്നെ നിയന്ത്രണങ്ങളെ അനുകൂലിക്കുന്നവരും പ്രതിഷേധക്കാർക്കെതിരെ രംഗത്തെത്തി. ഇരുകൂട്ടരും തമ്മിലുള്ള ഏറ്റുമുട്ടലിനെ തുടര്‍ന്ന് രണ്ട് പേരെ ഗാർഡ അറസ്റ്റ് ചെയ്തു

ഫേസ് മാസ്‌കിനും, നിയന്ത്രണങ്ങള്‍ക്കും എതിരായി കഴിഞ്ഞ ഏതാനം ദിവസങ്ങളായി ലെയ്ന്‍സ്റ്റര്‍ ഹൗസിന് പുറത്ത് സ്ഥിരമായ സമരങ്ങള്‍ നടക്കുന്നുണ്ട്. 

നിയന്ത്രണങ്ങളെ അനുകൂലിയ്ക്കുന്ന സ്ത്രീകള്‍ അടക്കമുള്ള നൂറോളം പേരാണ് അണിനിരന്നത്. ഫേസ് മാസ്‌ക് ധരിച്ചാണ് എത്തിയതെങ്കിലും മറ്റു നിയന്ത്രണങ്ങള്‍ ഒന്നും തന്നെ ഇവരും പാലിച്ചിരുന്നില്ല.

ഉച്ചയ്ക്ക് 12.30 മുതൽ തന്നെ നിയന്ത്രണങ്ങൾക്കെതിരെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള ജനക്കൂട്ടം മോൾസ്‌വർത്ത് സ്ട്രീറ്റ് / കിൽഡെയർ സ്ട്രീറ്റ്, സെന്റ് സ്റ്റീഫൻസ് ഗ്രീൻ പ്രദേശങ്ങളിൽ പ്രകടനം ആരംഭിച്ചിരുന്നു. പ്രതിഷേധം ഒടുവിൽ സംഘർഷ ഭരിതമാവുകയായിരുന്നു.

ആരോഗ്യ വകുപ്പിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ച് സമരം നടത്തിയ രണ്ട് പ്രതിഷേധ സമരങ്ങളുടെയും സംഘാടകരെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് ഗാര്‍ഡ.

Share this news

Leave a Reply

%d bloggers like this: