കടലിന്റെ അടിത്തട്ടിന്റെ മാപ്പ് തയാറാക്കുന്ന ആദ്യ രാജ്യമാവാൻ അയർലൻഡ്.

2026 ഓടെ തങ്ങളുടെ സമുദ്രപരിധിയിലെ കടലടിത്തട്ടിന്റെ  സമ്പൂർണമായുള്ള മാപ്പ് തയ്യാറാക്കി കഴിഞ്ഞാൽ ഈ നേട്ടം നേടുന്ന ലോകത്തെ ആദ്യരാജ്യമായി അയർലണ്ട് മാറും. 20 വർഷം നീണ്ടു നിൽക്കുന്ന പ്രൊജക്ട് ആണിത്. ഇങ്ങനെ ചെയ്യുന്നത് വഴി കൊടുങ്കാറ്റും പ്രളയവും നേരത്തെ പ്രവചിക്കാൻ സാധിക്കും. അയർലണ്ടിന്റെ ചുറ്റുമുള്ള തീരപ്രദേശത്തുനിന്നു 30 നോട്ടിക്കൽ മൈൽ അകലം വരേയ്ക്കുമാണ് സർവേ നടത്തുന്നത്. ഇതിനായി വലിയ സർവേ  കപ്പലുകളായയ Celtic Explorer ഉം മറ്റൊരു കപ്പലും ഉപയോഗിച്ച് വരുന്നു.
കടലിന്റെ ആഴവും അടിത്തട്ടിന്റെ സ്വഭാവവും അറിയുന്നതിന് വേണ്ടിയുള്ള എക്കോസൗണ്ടര്‍ ഘടിപ്പിച്ച കപ്പലുകളാണിവ.

അയർലണ്ടിന്റെ സമുദ്രവിഭവങ്ങളുടെ സുസ്ഥിര വികസനം ലക്ഷ്യമാക്കിയുള്ള mapping ( INFOMAR) ന് ഫണ്ട് അനുവദിച്ചിരിക്കുന്നത് പരിസ്ഥിതി- കാലാവസ്ഥാ- വാർത്താവിനിമയ മന്ത്രാലയമാണ്.
രാജ്യത്തിന്റെ സമുദ്രപ്രദേശത്തിന്റെ മൊത്ത വിസ്‌തീർണം 880000 sq k.m ആണ്. ഇത് അയർലണ്ടിന്റെ കരവലിപ്പത്തിന്റെ 10 മടങ്ങ് വരും.

അയർലണ്ടിന്റെ കപ്പൽവ്യാപാരത്തിലെ സുസ്ഥിര വികസനം, മത്സ്യബന്ധനം, ജലകൃഷി, ടൂറിസം, ഊർജോത്പാദനം എന്നിവ ലക്ഷ്യമിട്ട് നടത്തുന്ന കടലടിത്തട്ട് മാപ്പിങ്ങിന്റെ ഒന്നാം ഘട്ടം 2006-2016 കാലയളവിൽ നടന്നുകഴിഞ്ഞു. ഇപ്പോൾ നിലവിലുള്ളത് രണ്ടാം ഘട്ടമാണ്.

1917 ൽ മുങ്ങിപ്പോയ SS Chirripo എന്ന കപ്പലിന്റെ ചിത്രവും INFOMAR  വ്യക്തമായി map ചെയ്തിട്ടുണ്ട്.

Irish Sea യിലെ മണല്കുന്നുകളും ചലനാത്മകമായ മണൽ തിരകളും map ചെയ്യപ്പെട്ടിട്ടുണ്ട്. കടലിൽ wind farms സ്ഥാപിക്കണമെങ്കിൽ ഈ അറിവ് അനിവാര്യമാണ്.

കടലിനടിയിലെ ആവാസവ്യവസ്ഥകൾ സംരക്ഷിക്കപ്പെടാൻ sea bed mapping നൽകുന്ന വിവരങ്ങൾ അത്യാവശ്യമാണ്.
ഉദാഹരണത്തിന്, 2018 ൽ, അയർലണ്ടിന് പടിഞ്ഞാറുമാറി 200 മൈലുകൾക്കപ്പുറത്ത് ആഴക്കടലിൽ ഒരു പവിഴദ്വീപ് സമൂഹം കണ്ടെത്തിയിരുന്നു. ആ പവിഴദ്വീപിനെ ചുറ്റിപ്പറ്റി അപൂർവയിനം സ്രാവുകൾ വസിക്കുന്നുണ്ട്.

Share this news

Leave a Reply

%d bloggers like this: