യുകെയില്‍ കണ്ടെത്തിയ കോവിഡ്-19 വൈറസ് സ്‌ട്രെയിന്‍ വടക്കന്‍ അയര്‍ലണ്ടിലും സ്ഥിരീകരിച്ചു

യുകെയില്‍ പടര്‍ന്നുപിടിക്കുന്ന കോവിഡ്-19 വൈറസിന്റെ പുതിയ സ്‌ട്രെയിന്‍ വടക്കന്‍ അയര്‍ലണ്ടിലും എത്തിയതായി വടക്കന്‍ അയര്‍ലണ്ട് ആരോഗ്യ വകുപ്പ് ബുധനാഴ്ച സ്ഥിരീകരിച്ചു. സംശയമുള്ള ഏതാനും പേരെ ടെസ്റ്റ് ചെയ്തതില്‍ ഒരാളില്‍ പുതിയ സ്‌ട്രെയിന്‍ കണ്ടെത്തി. കുറച്ചുനാളുകളായി പുതിയ വൈറസിന്റെ സാന്നിദ്ധ്യം രാജ്യത്തുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. അതേസമയം അയര്‍ലണ്ടിലും പുതിയ സ്‌ട്രെയിന്‍ എത്തിയതായി സംശയമുണ്ടെങ്കിലും സ്ഥിരീകരണമില്ല.

ഈ റിപ്പോർട്ട് പ്രതീക്ഷിച്ചിരുന്നതാണെന്ന് ആരോഗ്യമന്ത്രി Robin Swann പ്രതികരിച്ചു. റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ജനങ്ങളോട് ജാഗരൂകരായിരിക്കാന്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ Michael McBride നിര്‍ദ്ദേശിച്ചു.

അതേസമയം 21 മരണം കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ വടക്കന്‍ അയര്‍ലണ്ടില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,240 ആയി. പുതുതായി 787 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. യുകെയില്‍ നിന്നും വടക്കന്‍ അയര്‍ലണ്ടിലെത്തുന്നവര്‍ 10 ദിവസം നിര്‍ബന്ധിത ഐസൊലേഷനില്‍ പ്രവേശിക്കാന്‍ നിര്‍ദ്ദേശമുണ്ട്. ഡിസംബര്‍ 26 മുതല്‍ ഒരാഴ്ചത്തേയ്ക്ക് കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി രാത്രി 8 മുതല്‍ രാവിലെ 6 വരെ ആളുകള്‍ വീടിന് പുറത്തിറങ്ങാനും പാടില്ല.

Share this news

Leave a Reply

%d bloggers like this: