അയർലണ്ടിൽ ഈ ആഴ്ചയും മഞ്ഞുവീഴ്ച തുടരും; Christoph കൊടുങ്കാറ്റും ബാധിക്കും

അയര്‍ലണ്ടില്‍ ഈ ആഴ്ചയിലുടനീളം കനത്ത മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ബുധനാഴ്ച അര്‍ദ്ധരാത്രി മുതല്‍ ഞായറാഴ്ച അര്‍ദ്ധരാത്രിവരെയാണ് അയര്‍ലണ്ടിലുടനീളം ഇത് സംബന്ധിച്ച് വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. Christoph കൊടുങ്കാറ്റ് കൂടിയെത്തുന്നതോടെ ഇത് ഏറ്റവുമധികം ബാധിക്കുക ഡബ്ലിനെയാകും. മഞ്ഞുറഞ്ഞ് ഐസ് രൂപപ്പെടാനും സാധ്യതയുണ്ട്. Connacht, Longford, Louth, Westmeath, Meath, Cavan, Donegal, Monaghan എന്നിവിടങ്ങളില്‍ മഴയത്തുടര്‍ന്ന് യെല്ലോ വാണിങ് നിലവിലുണ്ട്.

ബുധന്‍

രാവിലെ ചെറിയ മഴയ്ക്ക് സാധ്യത. ചിലയിടങ്ങളില്‍ മഞ്ഞുവീഴ്ചയുണ്ടാകും. 3 മുതല്‍ 5 ഡിഗ്രി സെല്‍ഷ്യസ് വരെയാകും പരമാവധി അന്തരീക്ഷ താപനില. നേരിയ തോതില്‍ വടക്കന്‍ കാറ്റടിക്കാനും സാധ്യതയുണ്ട്. രാത്രിയോടെ താപനില -2 ഡിഗ്രി വരെ താഴും.

വ്യാഴം

പൊതുവില്‍ നല്ല വെയിലുള്ള ദിവസമായിരിക്കും. പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ ഇടയ്ക്കിടെ മഴ പെയ്യും. ചിലടിയങ്ങളില്‍ ആലിപ്പഴം പൊഴിയാനും സാധ്യതയുണ്ട്. 7 ഡിഗ്രി വരെ താപനില ഉയരും. പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ ശക്തി കുറഞ്ഞ കാറ്റ് വീശാനും സാധ്യതയുണ്ട്. രാത്രി -1 ഡിഗ്രി തണുപ്പ് അനുഭവപ്പെടും.

വെള്ളി

വെള്ളിയാഴ്ചയും പൊതുവെ വെയലോടുകൂടിയ തെളിഞ്ഞ കാലാവസ്ഥയായിരിക്കും.  അറ്റ്‌ലാന്റിക് തീരത്തെ കൗണ്ടികളില്‍ മഴയ്ക്ക് സാധ്യതയുണ്ട്. 3 മുതല്‍ 6 ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കും അന്തരീക്ഷ താപനില. അതേസമയം വൈകുന്നേരം കനത്ത് തണുപ്പ് അനുഭവപ്പെടുകയും, താപനില -4 ഡിഗ്രി വരെ താഴുകയും ചെയ്യും. പുകമഞ്ഞും രൂപപ്പെടുമെന്നതിനാല്‍ ഡ്രൈവര്‍മാര്‍ പ്രത്യേകം ശ്രദ്ധിക്കുക.

വാരാന്ത്യം

വാരാന്ത്യത്തില്‍ തെളിഞ്ഞ കാലാവസ്ഥയ്‌ക്കൊപ്പം കനത്ത തണുപ്പും തുടരും. ഇടയ്ക്കിടെ ചാറ്റല്‍ മഴയ്ക്കും സാധ്യത. രാത്രികളില്‍ താപനില -4 ഡിഗ്രി വരെ താഴും.

Share this news

Leave a Reply

%d bloggers like this: