ഡബ്ലിനിൽ സൈക്കിൾ അപകടം; മുഖം ബസ് സ്റ്റോപ്പിലെ പരസ്യ ബോർഡിലിടിച്ച് യാത്രക്കാരന് പരിക്ക്

ഡബ്ലിനില്‍ സൈക്കിള്‍ ബസ് സ്‌റ്റോപ്പിലിടിച്ച് യാത്രക്കാരന് പരിക്ക്. നോര്‍ത്ത് ഡബ്ലിനിലെ Baldoyle സ്വദേശിയായ Giedrius Maleravicisu ആണ് വ്യാഴാഴ്ച വൈകിട്ട് 7.15-ഓടെ ജോലിക്ക് ശേഷം വീട്ടിലേയ്ക്ക് തിരികെ വരുമ്പോള്‍ അപകടത്തില്‍ പെട്ടത്.

Clontarf-ലെ സൈക്കിള്‍ പാതയില്‍ എതിരെ വന്ന ഡെലിവറിക്കാരന്റെ സൈക്കിള്‍ നിയമം തെറ്റിച്ച് മറ്റൊരാളെ മറികടക്കാന്‍ ശ്രമിക്കുകയും, ഇതു കണ്ട് അയാളെ ഇടിക്കാതിരിക്കാന്‍ താന്‍ വെട്ടിക്കുകയും ചെയ്തപ്പോഴായിരുന്നു അപകടമെന്നും Maleravicisu പറഞ്ഞു. സാമാന്യം വേഗതയില്‍ വന്നുകൊണ്ടിരുന്നതിനാല്‍ വെട്ടിച്ചപ്പോള്‍ സമീപത്തെ ബസ് സ്‌റ്റോപ്പിലേയ്ക്ക് സൈക്കിള്‍ പാഞ്ഞുകയറുകയും, ഇദ്ദേഹത്തിന്റെ മുഖം സ്റ്റോപ്പിന് സൈഡിലെ പരസ്യ ബോര്‍ഡിന്റെ ചില്ലിലിടിച്ച് സാരമായി പരിക്കേല്‍ക്കുകയും ചെയ്തു. താടിയില്‍ മാത്രമായി 17 സിറ്റിച്ചുകളാണ് വേണ്ടിവന്നത്. കണ്ണിന് കീഴിലും, കൈയിലും, മുഖത്തുമെല്ലാം ആഴത്തിലുള്ള നിരവധി മുറിവുകള്‍ ഉണ്ടായി. Mater Hospital-ല്‍ ആയിരുന്നു ഇദ്ദേഹത്തെ പ്രവേശിപ്പിച്ചത്.

താന്‍ നിയന്ത്രണങ്ങള്‍ പാലിച്ച്, ആപ്പിന്റെ സഹായത്തോടെയാണ് സൈക്കിളോടിച്ചിരുന്നതെന്ന് Maleravicisu പറഞ്ഞു. എതിരെ വന്ന ഡെലിവറി സൈക്കിളുകാരന്‍ അപകടം സംഭവിച്ചപ്പോള്‍ തിരിഞ്ഞുപോലും നോക്കാതെ പോയെന്നും ഓടിക്കൂടിയ നാട്ടുകാരാണ് സഹായത്തിനെത്തിയതെന്നും Maleravicisu-ന്റെ ഭാര്യ Christina പറഞ്ഞു. ബസ് സ്‌റ്റോപ്പില്‍ പരസ്യത്തിനായി സ്ഥാപിച്ച ഗ്ലാസ് സൈക്കിള്‍ യാത്രക്കാര്‍ക്ക് ഭീഷണിയാണെന്നും, സുരക്ഷിതമല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Share this news

Leave a Reply

%d bloggers like this: