ഡബ്ലിനിലെ ശരാശരി മിച്ചവരുമാനം (Disposable income) ദേശീയ ശരാശരിയേക്കാൾ കൂടുതലെന്ന് റിപ്പോർട്ട്

ഡബ്ലിനിൽ താമസിക്കുന്ന ആളുകളുടെ ശരാശരി Disposable income ( റ്റാക്സിനും ചെലവിനും ശേഷം ബാക്കി വരുന്ന പണം) ദേശീയ ശരാശരിയേക്കാൾ 17 ശതമാനം കൂടുതലാണെന്ന് സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (CSO) റിപ്പോർട്ട് . ഡബ്ലിനിലെ ആളുകളുടെ ശരാശരി മിച്ചവരുമാനം പ്രതിവർഷം 5.3 ശതമാനം വർദ്ധിച്ച് 2019-ൽ €25,696 ആയി.അതേ സമയം ദേശീയ ശരാശരി ₹22,032 മാത്രമായിരുന്നു.

ദേശീയ ശരാശരിയേക്കാൾ കൂടുതൾ മിച്ചവരുമാനമുള്ള കൗണ്ടികളുടെ ഈ പട്ടികയിൽ Limerick (€24,540),Kildare (€22,872), CORK (€22,421) എന്നിവയുമുണ്ട് . എന്നാൽ Westmeath (€17,767), Donegal (€17,479), Offaly (€16,908), Longford (€16,865), Laois (€16,780) തുടങ്ങിയ കൗണ്ടികളുടെ വാർഷിക മിച്ചവരുമാനത്തിന്റെ ശരാശരി ദേശീയ ശരാശരിയേക്കാൾ വളരെ താഴെയാണ്.

ലാവോയിസ്, ലോംഗ്ഫോർഡ്, ഓഫാലി, വെസ്റ്റ്മീത്ത് എന്നിവയുൾപ്പെടുന്ന Midlands റീജിയൻ ഒരു വ്യക്തിക്ക് ഏറ്റവും കുറഞ്ഞ ശരാശരി (€17,125) മിച്ചവരുമാനമുള്ള പ്രദേശമാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

കുറഞ്ഞ രണ്ടാമത്തെ പ്രതിവർഷ ശരാശരി (€18,524) ഉള്ള പ്രദേശം (Cavan, Donegal, Leitrim, Monaghan and Sligo ) എന്നിവയുൾപെടുന്ന ബോർഡർ റീജിയനാണ്. തുടർന്ന് Galway, Mayo, Roscommon ഉൾപ്പെടുന്ന വെസ്ററ് റീജിയൻ (€19,738).

Share this news

Leave a Reply

%d bloggers like this: