ജൂൺ 18 ന് (നാളെ) അയർലണ്ടിൽ ആദ്യമായി നടക്കുന്ന മലയാള പുസ്തകമേളക്ക് അഭിവാദ്യങ്ങളർപ്പിച്ച് കേരളത്തിലെ പ്രശസ്ത എഴുത്തുകാർ.

ഡബ്ലിൻ: വായനക്കാർക്കും സാഹിത്യാസ്വാദകർക്കും സന്തോഷ വാർത്തയുമായി കേരള ഹൌസ് കാർണിവലിൽ പുസ്തകമേളയും. കേരളത്തിലെ പ്രമുഖ പ്രസാധകരായ ഡീ സീ ബുക്സ് , കറന്റ് ബുക്സ് , ചിന്ത, എൻ ബി എസ്സ് എന്നിവരുടെ ഉൾപ്പെടെ വിവിധ സമാന്തര പ്രസാധകരുടെ ഇംഗ്ലീഷ് മലയാളം പുസ്തകങ്ങളുമായി പുസ്തകപ്രദര്ശനവും വിൽപ്പനയും ഒരുങ്ങുകയാണ്.

ജൂൺ 18 ന് , ലുക്കൻ യൂത്ത് സെന്ററിൽ രാവിലെഎട്ടുമുതൽ വൈകിട്ട് എട്ടുവരെയാണ് കേരള ഹൌസ് കാർണിവലി ന്റെ ഭാഗമായി പുസ്തകമേള സംഘടിപ്പിച്ചിട്ടുള്ളത്. അയർലന്റിൽ ആദ്യമായാണ് ഇത്തരം മലയാള പുസ്തകങ്ങളുടെ പ്രചാരണവും പ്രദര്ശനവും നടക്കുന്നതെന്ന പ്രത്യേകത ഈ കാർണിവലിനുണ്ട്. മലയാളികളുടെ പ്രീയപ്പെട്ട എഴുത്തുകാരുടെ പുസ്തകങ്ങളെത്തുന്ന ഈ പുസ്തകപ്രദർശനം വിജയിപ്പിക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.

ജൂൺ 18 ന് അയർലണ്ടിൽ ആദ്യമായി നടക്കുന്ന മലയാള പുസ്തകമേളക്ക് അഭിവാദ്യങ്ങളർപ്പിച്ച് കേരളത്തിലെ പ്രശസ്ത എഴുത്തുകാർ. പ്രഭാഷകൻ, മുൻ വിദ്യാഭ്യാസ മന്ത്രിയുമായ ശ്രീ എം എ ബേബി, എഴുത്തുകാരായ കുരീപ്പുഴ ശ്രീകുമാർ, കെ എസ്സ് രതീഷ്, നെൽസൺ വെള്ളിമൺ, സച്ചിദാനന്ദൻ പുഴങ്കര, , കവിയും പ്രഭാഷകനുമായ സി എം വിനയചന്ദ്രൻ, സിനിമ സംവിധായകനും നാടക പ്രവർത്തകനുമായ ബിജു വർമ്മ, സിനിമാതാരം മധുപാൽ, കവി കെ സി അലവിക്കുട്ടി തുടങ്ങിയവർ അഭിനന്ദന സന്ദേശങ്ങൾ അറിയിച്ചു

പുസ്തകപ്രദർശനത്തോടൊപ്പം വിവിധയിനം പരിപാടികൾ, പുസ്തക നിരൂപണം, സാഹിത്യരംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ച് ചർച്ച എന്നിവ നടത്തുന്നുണ്ട്. പുസ്തകങ്ങൾ വാങ്ങുന്നതിനും പരിപാടികളിൽ സംബന്ധിക്കുന്നതിനും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു. താല്പര്യമുള്ള പുസ്തകങ്ങൾ പ്രീ ബുക്ക് ചെയ്യുന്നതിന് അവസരം ഉണ്ടായിരിക്കും.

വിശദവിവരങ്ങൾക്ക് :
രാജൻ ചിറ്റാർ –
087 282 3727
അഭിലാഷ്. ജി. കരിമ്പന്നൂർ-
087 628 4996
അനൂപ് ജോസഫ് –
089 232 3373

Share this news

Leave a Reply

%d bloggers like this: