വി. പത്രോസ് വി. പൗലോസ് ശ്ലീഹന്മാരുടെ ഓർമ്മ പെരുന്നാൾ ആഘോഷിച്ചു

ദ്രോഹഡ സെന്റ്‌ പീറ്റേഴ്സ് & സെന്റ് പോൾസ് ഓർത്തഡോൿസ്‌ ദേവാലയത്തിലെ ഇടവകയുടെ കാവൽ പിതാക്കന്മാരായ വി. പത്രോസ് വി. പൗലോസ് ശ്ലീഹന്‍മാരുടെ ഓർമ്മപ്പെരുന്നാൾ ജൂലൈ 2 ന് ഭക്തിയാദരപൂർവ്വം കൊണ്ടാടി. പെരുന്നാൾ കർമ്മങ്ങൾക്ക് ബഹു. ഫാ. മാത്യു കെ മാത്യു, ബഹു. ഡീക്കൺ. ജോഷ്വ പൂവത്തൂർ എന്നിവർ കാർമികത്വം വഹിച്ചു.

ജൂലൈ 1 വൈകിട്ട് പെരുന്നാൾ കൊടിയേറ്റ്, സന്ധ്യാപ്രാർത്ഥന, വചന പ്രഘോഷണം, ആശിർവാദം എന്നിവ നടത്തപ്പെട്ടു. ജൂലൈ 2 രാവിലെ പ്രഭാത നമസ്ക്കാരവും വി .കുർബാനയും പെരുന്നാൾ റാസ, ആശിർവാദം, ലേലം , കൊടിയിറക്ക് തുടർന്ന് നേർച്ചസദ്യയും നടത്തപ്പെട്ടു . അയർലണ്ടില്‍ CORU ( Social Work) രജിസ്ട്രേഷൻ നേടിയെടുത്ത ആദ്യത്തെ വൈദികൻ ആയ ബഹു. ഫാ. മാത്യു. കെ . മാത്യു അച്ഛനെ ഇടവകയ്ക്കു വേണ്ടി ശ്രീ. റെൻസി രാജൻ കുളനട, ശ്രീ അബ്രഹാം ഉതുപ്പ് എന്നിവർ ചേർന്ന് ആദരിച്ചു. പെരുന്നാൾ ശുശ്രൂ ഷകളിലും വി. കുർബാനയിലും, നനാഭാഗങ്ങളിൽ നിന്നും നേർച്ച കാഴ്ചകളോടെ വന്നു പങ്കു കൊണ്ട് അനുഗ്രഹം പ്രാപിച്ച എല്ലാം വിശ്വാസികളോടും ഉള്ള നന്ദി ഇടവകയ്ക്ക് വേണ്ടി വികാരി ഫാ. ടി ജോർജ് , ട്രസ്റ്റി ഷെറിൻ മാത്യു, സെക്രട്ടറി ബെന്നി ചെമ്മനം എന്നിവർ അർപ്പിക്കുന്നു

Share this news

Leave a Reply

%d bloggers like this: