പലിശ നിരക്ക് ഉയർത്തി ECB ; അയർലൻഡിൽ മോർട്ട്‌ഗേജ് തിരിച്ചടവ് ഉയരും

പണപ്പെരുപ്പം നിയന്ത്രിക്കാൻ പലിശനിരക്ക് 0.5 ശതമാനം വർധിപ്പിച്ച് യൂറോപ്യൻ സെൻട്രൽ ബാങ്ക്. 2011ന് ശേഷം ആദ്യമായാണ് ECB പലിശ നിരക്ക് ഉയർത്തുന്നത്. പലിശ വർധന പ്രമാണിച്ച് രാജ്യത്തെ മൂന്ന് ലക്ഷത്തിലധികം വീട്ടുടമകളുടെ മോര്‍ട്ട്‌ഗേജ് തിരിച്ചടവ് ഉയരുമെന്ന് ഓൺലൈൻ ബ്രോക്കർ MyMortgages.ie യുടെ വക്താവ് Joey Sheaha വ്യക്തമാക്കി.

250,000 യൂറോ 25 വർഷത്തിന്റെ തിരിച്ചടവ് കാലാവധിയിൽ മോര്‍ട്ട്‌ഗേജ് എടുത്തവർക്ക് ഇസിബിയുടെ പ്രഖ്യാപനത്തിന് ശേഷം ട്രാക്കർ നിരക്കിൽ 0.5 ശതമാനം വർദ്ധനവുണ്ടാകും. 0.5 ശതമാനം വർദ്ധനവ് അർത്ഥമാക്കുന്നത് മോര്‍ട്ട്‌ഗേജ് തിരിച്ചടവിൽ പ്രതിമാസം € 47 അല്ലെങ്കിൽ പ്രതിവർഷം € 564 അല്ലെങ്കിൽ മോർട്ട്ഗേജിന്റെ മൊത്തം കാലയളവിൽ € 14,100 അധികം നൽകണം എന്നതാണ്.

അതേസമയം ലോൺ തുക, ലോൺ കാലാവധി എന്നിവ കൂടുതൽ ആണെങ്കിൽ, ബാങ്കിന് കൊടുക്കേണ്ട തുകയിൽ പിന്നെയും വർദ്ധനവ് ഉണ്ടാകും. ഉദാഹരണത്തിന്, ഈ വായ്പ 30 വർഷത്തിൽ കൂടുതലാണെങ്കിൽ, € 14,100 യൂറോയ്ക്ക് പകരം ഇരുപതിനായിരം യൂറോ ലോൺ കാലയളവിൽ ബാങ്കിന് അധികമായി നൽകേണ്ടി വരും.

യുഎസ് ഫെഡറൽ റിസർവ് ഈ വർഷം ആദ്യം നിരക്ക് വർധിപ്പിച്ചതിന് പിന്നാലെയാണ് ഇസിബിയും പലിശ നിരക്ക് വർധിപ്പിച്ചത്.

ബാങ്ക് ലോൺ പലിശ നിരക്ക് നോക്കി കൂടുതൽ ലാഭകരമായ മറ്റ് ബാങ്കിലേക്ക് മാറ്റുന്ന തിരക്കിലാണ് അയർലൻഡുകാർ. പലിശ നിരക്കുകൾ കുറഞ്ഞ ബാങ്കിലേക്ക് ലോൺ മാറ്റുക വഴി ലാഭം നേടാമെന്ന് കണ്ടാണ് ഈ നീക്കം. ECB നിരക്ക് വർധിപ്പിച്ചതിന് പിന്നാലെ വരും മാസങ്ങളിൽ switching activity കൂടുതൽ ആവുമെന്നും വിദഗ്ദ്ധർ കണക്ക് കൂട്ടുന്നു.

Share this news

Leave a Reply

%d bloggers like this: