Bereavement leave നിയമപ്രകാരമുള്ള അവകാശമാക്കി മാറ്റണമെന്നുള്ള നിർദ്ദേശവുമായി Tánaiste Leo Varadkar

ഉറ്റവരുടെ മരണത്തെത്തുടര്‍ന്ന് എടുക്കുന്ന BEREAVEMENT LEAVE നിയമപ്രകാരമുള്ള അവകാശമാക്കി മാറ്റണമെന്നുള്ള നിര്‍ദ്ദേശവുമായി Tánaiste Leo Varadkar. നിലവില്‍ കുടുംബാംഗങ്ങള്‍ മരണപ്പെടുന്ന സാഹചര്യത്തില്‍ അവധിയെടുക്കാന്‍ ജീവനക്കാരെ സ്ഥാപനങ്ങള്‍ അനുവദിക്കാറുണ്ടെങ്കിലും ഇത് ജീവനക്കാരുടെ അവകാശമായി അംഗീകരിക്കപ്പെട്ടിട്ടില്ല. ഓരോ ജീവനക്കാരുടെയും തൊഴില്‍ കരാറുകള്‍ പ്രകാരവും, തൊഴില്‍ദാതാവിന്റെ തീരുമാനപ്രകാരവുമാണ് നിലവില്‍ അവധിയനുവദിക്കുന്നത്.

എന്നാല്‍ ജീവനക്കാരുടെ വേതനം നഷ്ടപ്പെടാതെ തന്നെ illness leave , maternity leave എന്നിവയുടെ അതേ രീതിയില്‍ BEREAVEMENT LEAVE അവകാശമായി മാറണമെന്നാണ് അദ്ദേഹത്തിന്റെ നിര്‍ദ്ദേശം. ഇതിനായി സോഷ്യല്‍ ഇന്‍ഷുറന്‍സ് ഫണ്ട് ഉപയോഗിക്കാവുന്നതാണെന്നും Tánaiste നിര്‍ദ്ദേശിച്ചു.
റിമോട്ട് വര്‍ക്കിങ് അവകാശമാക്കി മാറ്റാനുള്ള നിയമം നടപ്പിലാക്കുക തന്റെ അടുത്ത മുഖ്യ അജണ്ടയെന്നും Tánaiste പറഞ്ഞു. കൃസ്തുമസോടെ തന്നെ ഇത് അന്തിമരൂപത്തിലെത്തുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ.

ഈ വര്‍ഷം തുടക്കത്തിലായിരുന്നു Right to Request Remote Working ബില്‍ സര്‍ക്കാര്‍ മുന്നോട്ട് വച്ചത്. രാജ്യത്തെ ട്രേഡ് യൂണിയനുകളില്‍ നിന്നും, പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നും ശക്തമായ എതിര്‍പ്പും ബില്ലിനെതിരെ ഉയര്‍ന്നുവന്നിരുന്നു. ഇത് തൊഴിലാളികളേക്കാൾ ബിസിനസ്സ് ഉടമകൾക്ക് അനുകൂലമാകുന്ന ബില്ലാണ് എന്നതായിരുന്നു ബില്ലിനെതിരെ ഉയര്‍ന്ന ആരോപണം. എന്നാല്‍ ബില്ലില്‍ സര്‍വ്വകക്ഷി കമ്മിറ്റി നിര്‍ദ്ദേശിച്ച മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ബില്ലുമായി മുന്നോട്ട് പോവുമെന്ന് Tánaiste പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: