ബജറ്റ് പ്രഖ്യാപനം ഇന്ന് ; പ്രതീക്ഷയോടെ ഐറിഷ് ജനത

ജീവിതച്ചിലവ് പ്രതിസന്ധി മൂലം ദുരിതത്തിലായ അയര്‍ലന്‍ഡ് ജനത ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബജറ്റ് 2023 ഇന്ന് പ്രഖ്യാപിക്കും.ഫിനാന്‍സ് മിനിസ്റ്റര്‍ Paschal Donohoe, Minister for Public Expenditure Michael McGrath എന്നിവര്‍ ചേര്‍ന്ന് Dáil ല്‍ ഇന്ന് ബജറ്റ് പ്രഖ്യാപിക്കും. ഇന്നലെ നടന്ന മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ ബജറ്റിന് സര്‍ക്കാര്‍ അന്തിമരൂപം നല്‍കിയതായാണ് സര്‍ക്കാര്‍ വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം. പത്ത് ബില്യണ്‍ യൂറോയുടെ ആകെ ബജറ്റ് പാക്കേജാണ് പ്രഖ്യാപിക്കുക എന്നാണ് സൂചന. ‍‍ പ്രൈമറി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സൌജന്യ പാഠപുസ്തം , സോഷ്യല്‍ വെല്‍ഫെയര്‍ പേയ്മെന്റുകളിലെ പ്രതിവാര വര്‍ദ്ധനവ്, തുടങ്ങി നിരവധിയായ ജനപ്രിയ പദ്ധതികള്‍ പ്രഖ്യാപിക്കപ്പെടുമെന്ന തരത്തിലുള്ള വിവരങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു.

ബജറ്റ് : സാധ്യതകൾ , പ്രതീക്ഷകൾ

ജീവിതച്ചിലവ്

ഗ്യാസ്-വൈദ്യുതി വില വര്‍ദ്ധനവ് മൂലം ദുരിതത്തിലായ ജനങ്ങളെ സഹായിക്കാന്‍ പ്രത്യേക എനര്‍ജി റിബേറ്റ്
ചൈല്‍ഡ് ബെനിഫിറ്റ് ക്രിസ്തുമസിന് മുന്‍പ് ഇരട്ടിയാക്കും
സോഷ്യല്‍ വെല്‍ഫെയര്‍ സപ്പോര്‍ട്ടിന് അര്‍ഹരായവര്‍ക്ക് ക്രിസ്തുമസ് ബോണസിന് സമാനമായി ഒറ്റത്തവണയായി നല്‍കുന്ന കോസ്റ്റ് ഓഫ് ലിവിങ് പേയ്മെന്റ്

കുടുംബങ്ങള്‍

creche ഫീസ് പകുതിയാക്കി കുറയ്ക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള ശിശുസംരക്ഷണ പദ്ധതി
അടുത്തവര്‍ഷം മുതല്‍ എല്ലാ പ്രൈമറി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും സൌജന്യ പുസ്തകങ്ങള്‍ നല്‍കാനുള്ള പദ്ധതി
സ്റ്റുഡന്റ്- ടീച്ചര്‍ അനുപാതം 24:1 ല്‍ നിന്നും 23:1 ആക്കി കുറയ്ക്കും
സ്കൂള്‍ ബസ് ട്രാന്‍സ്പോര്‍ട്ടിനായുള്ള പദ്ധതി
third-level fees ല്‍ 500 യൂറോ കുറവ്

ബിസിനസ്
ചെറുകിട-ഇടത്തരം സ്ഥാപനങ്ങള്‍ക്ക് ഊര്‍ജ്ജ-ഹീറ്റിങ് ബില്ലുകളില്‍ സഹായം നല്‍കുന്ന പദ്ധതി
സ്ഥാപനങ്ങള്‍ക്കായി പലിശ കുറഞ്ഞ ലോണുകള്‍
പരിശീലന പദ്ധതികള്‍ക്കായി പ്രത്യേക ഫണ്ടിങ്

ഗതാഗതം

പൊതുഗതാഗത സംവിധാനങ്ങളിലെ 20 ശതമാനം ഇളവ് അടുത്ത വര്‍ഷത്തേക്ക് കൂടി നീട്ടും.
ഗ്രീന്‍വേ, സൈക്ലിങ് സൌകര്യങ്ങള്‍ എന്നിവയുടെ വികസനത്തിനായി ഒരു ദിവസത്തിന് ഒരു മില്യണ്‍ യൂറോ എന്ന തോതില്‍ അടുത്ത വര്‍ഷത്തേക്ക് 364 മില്യണ്‍ യൂറോയുടെ പദ്ധതി.
സ്കൂള്‍ ട്രാന്‍സ്പോര്‍ട്ടിനുള്ള ഇന്ധന സബ്സിഡിക്കായി 10 മില്യണ്‍ യൂറോയുടെ പദ്ധതി.

നികുതി

ഏറ്റവും ഉയര്‍ന്ന ആദായനികുതിയായ 40 ശതമാനത്തിലേക്കുള്ള പ്രവേശനത്തിനുള്ള പരിധി 40000 യൂറോയാക്കി ഉയര്‍ത്തും
ന്യൂസ് പേപ്പറുകളുടെ ടാക്സ് പൂജ്യം ശതമാനമാക്കും

സാമൂഹ്യക്ഷേമം

എല്ലാ സാമൂഹിക ക്ഷേമ പേയ്മെന്റുകളിലും ആഴ്ചയില്‍ 10 യൂറോ എന്ന തോതില്‍ വര്‍ദ്ധനവ്
കൂടുതല്‍ പെന്‍ഷന്‍കാര്‍ക്ക് സഹായകമാവുന്ന രീതിയില്‍ ഇന്ധന അലവന്‍സ് പദ്ധതി വ്യാപിപ്പിക്കും
ഫാമിലി പേയ്മെന്റ് സ്കീമിനുള്ള യോഗ്യതാ മാനദണ്ഢം വിപൂലീകരിക്കും

ഹൗസിങ്
Help to Buy പദ്ധതി അ‌ടുത്ത വര്‍ഷത്തേക്കും നീട്ടും
റെന്റേഴ്സിന് ടാക്സ് ക്രെഡിറ്റ് ലഭിക്കും‌

മറ്റുള്ളവ
ഗാര്‍ഡയില്‍ 800 പുതിയ സേനാംഘങ്ങള്‍
ഹോസ്പിറ്റല്‍ ചാര്‍ജ്ജുകള്‍ ഒഴിവാക്കാനുള്ള പദ്ധതി

Share this news

Leave a Reply

%d bloggers like this: