പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച് ‘ഒപ്പീസ് ചൊല്ലാൻ വരട്ടെ!’ ഷോർട്ട് ഫിലിം യൂട്യൂബിൽ ട്രെൻഡിങ്

പ്രേക്ഷകപ്രശംസയോടെ യൂട്യൂബില്‍ ട്രെന്‍ഡിങ്ങായി പുതിയ മലയാളം ഷോര്‍ട്ട് ഫിലിം ‘ഒപ്പീസ് ചൊല്ലാന്‍ വരട്ടെ!.’ സൂരജ്.കെ.ആര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘ഒപ്പീസ് ചൊല്ലാന്‍ വരട്ടെ’ എന്ന റൊമാന്റിക് കോമഡി ഷോര്‍ട്ട് ഫിലിം ചിരിയുടെ അലകള്‍ തീര്‍ത്ത് 6 ലക്ഷത്തിലേറെ പ്രേക്ഷകരെ ഇതിനോടകം നേടിക്കഴിഞ്ഞു.

ഉണ്ണി ലാലു, ദീപ തോമസ് എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായെത്തുന്ന ഈ ഹ്രസ്വചിത്രത്തില്‍ രാം കുമാര്‍, ഷിന്‍സ് ഷാന്‍, ആദര്‍ശ് സുകുമാരന്‍, ആരോമല്‍ ദേവരാജ്, ജോര്‍ഡി പൂഞ്ഞാര്‍ എന്നിവരും വേഷമിട്ടിരിക്കുന്നു.

തളര്‍ന്ന് കിടക്കുന്ന ഒരു അപ്പാപ്പനെ പരിചരിക്കാനെത്തുന്ന ഒരു ഹോം നഴ്‌സും, സദാ പ്രശ്‌നക്കാരനായ അപ്പാപ്പനും തമ്മിലുള്ള പ്രശ്‌നങ്ങളുമാണ് ‘ഒപ്പീസ് ചൊല്ലാന്‍ വരട്ടെ’യുടെ കഥാതന്തു. നായിക കൂടി എത്തുന്നതോടെ കഥ റൊമാന്‍സിന് വഴിമാറുന്നു. ശേഷം അപ്രതീക്ഷിത ക്ലൈമാക്‌സ് കൂടി എത്തുന്നതോടെ പ്രേക്ഷകരെ കുകുടാ ചിരിപ്പിക്കുകയാണ് ഈ ഷോര്‍ട്ട് ഫിലിം. റിലീസ് ചെയ്ത് അഞ്ച് ദിവസം പിന്നിടുമ്പോഴേയ്ക്കും 6 ലക്ഷത്തിലധികമാളുകള്‍ ഷോര്‍ട്ട് ഫിലിം കണ്ടുകഴിഞ്ഞു.

‘ഒപ്പീസ് ചൊല്ലാന്‍ വരട്ടെ’ ഇവിടെ കാണാം:

Share this news

Leave a Reply

%d bloggers like this: