വി. ഗീവർഗ്ഗീസ് സഹദായുടെ നാമത്തിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ പുതിയ ദേവാലയം അയർലൻഡിലെ കൗണ്ടി മീത്ത് ആസ്ഥാനമായി ആരംഭിച്ചു

മലങ്കര ഓർത്തഡോൿസ്‌ സഭയുടെ യുകെ യൂറോപ്പ് ആഫ്രിക്ക ഭദ്രസനാധിപൻ അഭി. എബ്രഹാം മാർ സ്റ്റേഫാനോസ് മെത്രാപ്പോലീത്തായുടെ കല്പനപ്രകാരം ഭദ്രസനത്തിന് കീഴിൽ അയർലണ്ടിലെ കൗണ്ടി മീത്തും കൗണ്ടി മീത്തിന്റെ പരിസര പ്രദേശങ്ങളിലെയും മലങ്കര ഓർത്തഡോൿസ്‌ സഭാവിശ്വാസികൾക്കായി പുതിയ ദേവാലയം ആരാധനയ്ക്കായി ആരംഭിച്ചു. വി. ഗീവർഗ്ഗീസ്സ് സഹദായുടെ നാമധേയത്തിൽ ആരംഭിച്ച ഈ ദേവാലയത്തിൽ ആദ്യത്തെ വി. കുർബാന ഇടവക വികാരി ബഹു. അനീഷ് ജോൺ അച്ഛന്റെ കാർമ്മികത്വത്തിൽ മാർച്ച്‌ 19ന് നടത്തപ്പെട്ടു. ദേവാലയത്തിൽ വി. കുർബാന ഇനി തുടർന്ന് വരുന്ന മാസങ്ങളിൽ രണ്ടാമത്തെയും നാലാമത്തെയും ശനിയായഴ്ചകളിൽ രാവിലെ ഒബത്‌ മണി മുതൽ ആണ് ക്രമീകരിച്ചിരിക്കുന്നത്. കൗണ്ടി മീത്തിലെയും പരിസര പ്രാദേശങ്ങളിലെയും മുഴുവൻ സഭാവിശ്വാസികളെയും ആരാധനയിൽ സംബന്ധിക്കുന്നതിനായി ദൈവനാമത്തിൽ സവിനയം ക്ഷണിച്ചു കൊള്ളുന്നു.

Venue: St. George Indian Orthodox Congregation, Laytown Road, Julianstown, Co. Meath, A92VR02.

കൂടുതൽ വിവരങ്ങൾക്ക്,
Fr. Anish John – Vicar
Thomas. M. David,
Rency Rajan Kulanada എന്നിവരുമായി 0894997196, infostgeorgeiocmeath@gmail.com എന്നിവയിൽ ബന്ധപ്പെടാവുന്നതാണ്.

Share this news

Leave a Reply

%d bloggers like this: