സോളാർ പാനലുകൾക്കുള്ള മൂല്യവർദ്ധിത നികുതി പൂർണ്ണമായും ഒഴിവാക്കാനൊരുങ്ങി അയർലൻഡ് സർക്കാർ ; സോളാർ പാനൽ സ്ഥാപിക്കാനുള്ള ചിലവിൽ 1000 യൂറോ വരെ കുറവ് വന്നേക്കും

അയര്‍ലന്‍ഡിലെ സോളാര്‍ പാനലുകള്‍ക്കുള്ള മൂല്യവര്‍ദ്ധിത നികുതി (VAT) പൂര്‍ണ്ണമായും ഒഴിവാക്കാനൊരുങ്ങി സര്‍ക്കാര്‍. സോളാര്‍ പാനലുകളുടെ വിതരണം, ഇന്‍സ്റ്റാളേഷന്‍ എന്നിവയ്ക്കുള്ള VAT ആണ് ഒഴിവാക്കുന്നത്. ഇതുസംബന്ധിച്ച പദ്ധതി പരിസ്ഥിതി മന്ത്രി Eamon Ryan ഉടന്‍ പ്രഖ്യാപിക്കും.

വീടുകളിലെയും പൊതുകെട്ടിടങ്ങളിലെയും സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിനുള്ള ചിലവില്‍ 1000 യൂറോ വരെ ഇതോടെ കുറവ് വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈയാഴ്ച തന്നെ ക്യാബിനറ്റ് ഈ വിഷയം ചര്‍ച്ച ചെയ്യും.

നിലവില്‍ 9000 യൂറോയാണ് സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിനുള്ള ശരാശരി ചിലവ്. ഇത് 8000 യൂറോ ആക്കി കുറയ്ക്കും. ഇതുകൂടാതെ SEAI നിലവില്‍ 2400 യൂറോ സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിന് ഗ്രാന്റായും അനുവദിക്കുന്നുണ്ട്. ഇതോടെ സോളാര്‍ പാനല്‍ ഇന്‍സ്റ്റാളേഷനുള്ള ചിലവ് 5600 യൂറോ ആയി കുറയും.

നിലവില്‍ അരലക്ഷത്തോളം വീടുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. ചിലവ് കുറയുന്നതോടെ ഇത് ഇനിയും കൂടാന്‍ സാദ്ധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. 2025 ഓടെ രാജ്യത്തെ എല്ലാ സ്കൂളുകളിലും സോളാര്‍ പാനലുകള്‍ സ്ഥാപിക്കാനുള്ള പദ്ധതിയുടെ തുടക്കം ഈ സമ്മറില്‍ തന്നെ ആരംഭിക്കുമെന്നും പരിസ്ഥിതി മന്ത്രി Eamon Ryan പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: