എൻആർഐകളുടെ ആധാർ അപേക്ഷയിൽ മാറ്റങ്ങൾ; ശ്രദ്ധിക്കേണ്ടത് ഇവ…

നോണ്‍ റെസിഡന്റ് ഇന്ത്യക്കാര്‍ക്കുള്ള (എന്‍ആര്‍ഐ) ആധാര്‍ നിയമങ്ങളില്‍ മാKE വരുത്തി The Unique Identification Authority of India (UIDAI). ജനുവരി 16-നാണ് ഇത് സംബന്ധിച്ച സര്‍ക്കുലര്‍ UIDAI പുറത്തിറക്കിയത്.

പുതിയ നയപ്രകാരം പ്രായപൂര്‍ത്തിയായവരും, അല്ലാത്തവരുമായ, സാധുവായ പാസ്‌പോര്‍ട്ട് കൈവശമുള്ള എന്‍ആര്‍ഐകള്‍ക്ക്, ഇനി ഏത് ആധാര്‍ കേന്ദ്രയില്‍ നിന്നും ആധാറിനായി അപേക്ഷിക്കാം. ഒപ്പം കുട്ടികളായ എന്‍ആര്‍ഐകളുടെ പ്രൂഫ് ഓഫ് ഐഡന്റിറ്റി, പ്രൂഫ് ഓഫ് അഡ്രസ് എന്നിവയായി ഇനിമുതല്‍ പാസ്‌പോര്‍ട്ട് മാത്രമേ സ്വീകരിക്കുകയുള്ളൂ. 2023 ഒക്ടോബര്‍ 1-ന് ശേഷം ജനിച്ച എന്‍ആര്‍ഐകള്‍ക്ക് (ഇന്ത്യന്‍ റസിഡന്‍സിനും) ജനന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതും നിര്‍ബന്ധമാണ്.

18 വയസിന് മേല്‍ പ്രായമുള്ള ഇന്ത്യന്‍ റസിഡന്‍സിനും, എന്‍ആര്‍ഐകള്‍ക്കും ഇനിമുതല്‍ പുതുക്കിയ ഫോം ആണ് ആധാര്‍ അപേക്ഷയ്ക്കായി ഉപയോഗിക്കുക. അപേക്ഷാ സാമയത്ത് എന്‍ആര്‍ഐകള്‍ തങ്ങളുടെ ഇമെയില്‍ അഡ്രസ് ആധാറില്‍ ചേര്‍ക്കാനായി നല്‍കേണ്ടതും നിര്‍ബന്ധമാക്കിയിട്ടുണ്ട്. ആധാറുമായി ബന്ധപ്പെട്ട മെസേജുളൊന്നും തന്നെ എന്‍ആര്‍ഐകള്‍ നല്‍കുന്ന മൊബൈല്‍ നമ്പറുകളിലേയ്ക്ക് അയയ്ക്കുന്നതല്ല.

ഇന്ത്യന്‍ വംശജരായ വിദേശപൗരന്മാര്‍ (18 വയസ് പൂര്‍ത്തിയായവര്‍) ആധാറിന് അപേക്ഷിക്കുമ്പോള്‍ ഫോം 7 ആണ് ഉപയോഗിക്കേണ്ടത്. വിദേശ പാസ്‌പോര്‍ട്ട്, OCI കാര്‍ഡ്, സാധുവായ ലോങ് ടേം വിസ, അല്ലെങ്കില്‍ ഇന്ത്യന്‍ വിസ എന്നിവ രേഖകളായി നല്‍കണം. ഇവരും ഇമെയില്‍ ഐഡി നിര്‍ബന്ധമായും നല്‍കേണ്ടതുണ്ട്. 18 വയസ് പൂര്‍ത്തിയാകാത്തവര്‍ ഫോം 8 വഴി അപേക്ഷിക്കണം. ഒപ്പം രക്ഷിതാക്കളുടെ സമ്മതപത്രവും ആവശ്യമാണ്.

എന്‍ആര്‍ഐകളുടെ ആധാര്‍ അപേക്ഷയില്‍ ഇത്തരം മാറ്റങ്ങള്‍ നിലവില്‍ വന്നിട്ടുള്ളതിനാല്‍ അപേക്ഷാ സമയത്ത് അവ കൃത്യമായി വായിച്ച് നോക്കിയ ശേഷം മാത്രം അപേക്ഷ സമര്‍പ്പിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: