ക്രാന്തിയുടെ ‘കരുതലിൻ കൂട്’ ഭവന നിർമ്മാണ പദ്ധതിക്ക് കൈത്താങ്ങായി വാട്ടർഫോർഡ് യൂണിറ്റ് ബിരിയാണി മേള സംഘടിപ്പിക്കുന്നു

വാട്ടർഫോർഡ്: കേരളത്തിലെ നിർധനരായ ഒരു കുടുംബത്തിന് വീട് നിർമ്മിച്ചു നൽകുന്ന ക്രാന്തിയുടെ ഭവനനിർമ്മാണ പദ്ധതിയുടെ ധനശേഖരണാർത്ഥം ക്രാന്തി വാട്ടർഫോർഡ് യൂണിറ്റ് ബിരിയാണി ചലഞ്ച് സംഘടിപ്പിക്കുന്നു. ‘കരുതലിൻ കൂട്’ എന്ന പദ്ധതിക്ക് ഉടുമ്പൻ ചോല എംഎൽഎയും മുൻ കേരള വൈദ്യുത വകുപ്പ് മന്ത്രിയുമായിരുന്ന എം.എം മണി നേരത്തെ തുടക്കം കുറിച്ചിരുന്നു.

ഉടുമ്പൻചോല മണ്ഡലത്തിലെ ഇരട്ടയാർ പഞ്ചായത്തിൽ നാലുമുക്ക് നിവാസിയായ ടോമി, വത്സമ്മ ദമ്പതികൾക്കാണ് ക്രാന്തി വീട് നിർമ്മിച്ചു നൽകുന്നത്. ദ്രുതഗതിയിൽ മുന്നോട്ടുപോകുന്ന വീട് നിർമ്മാണത്തിന് ആവശ്യമായ പണം കണ്ടെത്തുന്നതിനായി ക്രാന്തിയുടെ വിവിധ യൂണിറ്റുകൾ വ്യത്യസ്തങ്ങളായ പരിപാടികൾ ആസൂത്രണം ചെയ്തു വരികയാണ്.

വാട്ടർഫോർഡിലും പരിസരപ്രദേശങ്ങളിലുമായി ഫെബ്രുവരി 11 ഞായറാഴ്ച ഉച്ചയ്ക്കാണ്
ബിരിയാണി വിതരണം ചെയ്യപ്പെടുന്നത്. അയർലണ്ടിലെ പ്രശസ്തമായ ഡെലിഷ്യ കാറ്ററിംഗ് തയ്യാറാക്കുന്ന സ്വാദിഷ്ടമായ ബിരിയാണി, ക്രാന്തിയുടെ പ്രവർത്തകർ നേരിട്ട് വീടുകളിൽ എത്തിക്കുന്നതാണ്. ബിരിയാണി ഓർഡറുകൾ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 9. പരിപാടിയുടെ വിജയത്തിനായി എല്ലാവരുടെയും സഹകരണവും സഹായവും യൂണിറ്റ് കമ്മിറ്റി അഭ്യർത്ഥിച്ചു.

ഓർഡർ നൽകുന്നതിന് ബന്ധപ്പെടുക:

Naveen 0894455944
Binu 0876261088
Anoop. 0872658072
Dayanand 0894873070

Share this news

Leave a Reply

%d bloggers like this: