അയർലണ്ടിൽ പ്രതിപക്ഷത്തിന്റെ ജനപിന്തുണ കുറയുന്നു; പക്ഷേ നേട്ടം കൊയ്യാനാകാതെ സർക്കാർ കക്ഷികളും

അയര്‍ലണ്ടിലെ പ്രധാനപ്രതിപക്ഷമായ Sinn Fein-നുള്ള ജനപിന്തുണ തുടര്‍ച്ചയായി കുറയുന്നു. The Business Post Red C നടത്തിയ ഏറ്റവും പുതിയ സര്‍വേയില്‍ രാജ്യത്തെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളുടെ ജനപിന്തുണ ഇപ്രകാരമാണ്:

Sinn Fein- 25%
Fine Gael- 20%
Fianna Fail- 17%
സ്വതന്ത്രരും മറ്റുള്ളവരും- 15%
Social Democrats- 6%
Green Party- 4%
Labour Party- 4%
People Before Profit (PBP)- 3%
Aontu- 3%

ഇതില്‍ ജനപിന്തുണ പ്രധാനമായും കുറഞ്ഞിരിക്കുന്നത് പ്രതിപക്ഷമായ Sinn Fein-ന് ആണ്. മുന്‍ സര്‍വേയില്‍ 29% ആയിരുന്ന പിന്തുണ ഇത്തവണ 25% ആയി ഇടിഞ്ഞു. അതേസമയം ഒക്ടോബറില്‍ 32% പേരുടെ പിന്തുണയുണ്ടായിരുന്നു Mary lou McDonald നയിക്കുന്ന പാര്‍ട്ടിക്ക്.

പക്ഷേ പ്രതിപക്ഷത്തിന് പിന്തുണ കുറഞ്ഞത് സര്‍ക്കാര്‍ കക്ഷികള്‍ക്ക് പിന്തുണ വര്‍ദ്ധിക്കാന്‍ കാരണമായിട്ടില്ലെന്നതാണ് ശ്രദ്ധിക്കേണ്ട വസ്തുത. ഭരണകക്ഷികളിലൊന്നായ Fine Gael-ന് 20% പേരുടെ പിന്തുണയാണ് ലഭിച്ചത്. നവംബര്‍ മുതല്‍ ഇത് മാറ്റമില്ലാതെ തുടരുകയാണ്. മറ്റൊരു ഭരണകക്ഷിയായ Fianna Fail-ന്റെ പിന്തുണ 1% വര്‍ദ്ധിച്ച് 17% ആയിട്ടുണ്ട്.

അതേസമയം രാജ്യത്ത് ഏറ്റവുമധികം പിന്തുണ വര്‍ദ്ധിച്ചിരിക്കുന്നത് സ്വതന്ത്രര്‍ക്കാണ്. 2% പിന്തുണ വര്‍ദ്ധിപ്പിച്ച് നിലവില്‍ 15% ആണ് അവരുടെ നേട്ടം.

Social Democrats, Green Party, Labour, PBP എന്നിവയുടെയെല്ലാം പിന്തുണ മാറ്റമില്ലാതെ തുടരുകയാണ്.

അതേസമയം Aontu-വിന്റെ പിന്തുണ 1% വര്‍ദ്ധിച്ച് 3% ആയിട്ടുണ്ട്.

രാജ്യത്തെ പൊതുതെരഞ്ഞെടുപ്പ് 2025-ലാണ്. എന്നാല്‍ ആവശ്യമെങ്കില്‍ 2024-ലും തെരഞ്ഞെടുപ്പ് നടത്താവുന്നതാണ്. Fine Gael, Fianna Fáil, Green Party എന്നിവയുടെ സഖ്യമാണ് നിലവില്‍ ഭരണത്തിലുള്ളത്.

Share this news

Leave a Reply

%d bloggers like this: