അയർലണ്ടിൽ മോർട്ട്ഗേജ് ടാക്സ് ഇളവിന് ഇപ്പോൾ അപേക്ഷിക്കാം; തിരികെ ലഭിക്കുക 1,250 യൂറോ വരെ

2024 ബജറ്റ് പ്രഖ്യാപനമായിരുന്ന മോര്‍ട്ട്‌ഗേജ് ടാക്‌സ് റിലീഫിനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നത് ആരംഭിച്ചു. രാജ്യത്തെ 208,000 വീട്ടുടമകള്‍ക്ക് ഇതുവഴി 1,250 യൂറോ വരെ ടാക്‌സ് ക്രെഡിറ്റായി ലഭിക്കും. ജനുവരി 31 മുതലാണ് അപേക്ഷകള്‍ സ്വീകരിക്കാന്‍ തുടങ്ങിയത്.

യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പലിശനിരക്കുകള്‍ തുടര്‍ച്ചയായി ഉയര്‍ത്തിയതിനെത്തുടര്‍ന്ന് മോര്‍ട്ട്‌ഗേജ് തിരിച്ചടവുകള്‍ സാരമായി വര്‍ദ്ധിച്ചതോടെയാണ് ടാക്‌സ് റിലീഫ് പദ്ധതിയുമായി ഐറിഷ് സര്‍ക്കാര്‍ രംഗത്തെത്തിയത്.

2022-ല്‍ മോര്‍ട്ട്‌ഗേജ് ഇനത്തില്‍ അടച്ച പലിശയും, 2023-ല്‍ അടച്ച പലിശയും താരതമ്യപ്പെടുത്തിയാണ് ടാക്‌സ് ക്രെഡിറ്റ് നല്‍കുക. PAYE നികുതിദായകര്‍ക്ക് റവന്യൂ വെബ്‌സൈറ്റിലെ myAccount വഴി നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാം. അതേസമയം സ്വയം റിട്ടേണ്‍ ഫയല്‍ ചെയ്യുന്നവര്‍ക്ക് മോര്‍ട്ട്‌ഗേജ് ടാക്‌സ് റിലീഫ് അപേക്ഷകള്‍ നല്‍കാന്‍ ഫെബ്രുവരി പകുതി വരെ കാത്തിരിക്കേണ്ടി വരും.

PAYE നികുതിദായകര്‍ റിലീഫ് ക്ലെയിം ചെയ്യുന്നതിനായി 2023-ലെ ഇന്‍കം ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടതുണ്ട്. ഒപ്പം 2022, 2023 വര്‍ഷങ്ങളില്‍ മോര്‍ട്ട്‌ഗേജ് ഇനത്തില്‍ അടച്ച പലിശകളുടെ സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യുകയും വേണം.

Share this news

Leave a Reply

%d bloggers like this: